KeralaLatest NewsNews

യുവാക്കൾ ചെയ്തത് നല്ല കാര്യം, പക്ഷേ ബൈക്ക് ആംബുലൻസിന് പകരമാകില്ല; തദ്ദേശ സ്ഥാപനങ്ങളോട് മുഖ്യമന്ത്രി

തിരുവനന്തപുരം : തദ്ദേശസ്ഥാപന പ്രതിനിധികളുമായുള്ള യോഗത്തിൽ, ആലപ്പുഴയിൽ കോവിഡ് രോഗിയെ ബൈക്കിലിരുത്തി ആശുപത്രിയിൽ എത്തിച്ച സംഭവം പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.പുന്നപ്രയിലെ യുവാക്കൾ ചെയ്‌തത് നല്ല കാര്യമാണ്. ഗുരുതരാവസ്ഥയിലായ രോഗിയെ വീണുപോകാതെ രണ്ട് പേർ ചേർന്ന് നടുക്ക് ഇരുത്തി ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തി. പക്ഷേ ബൈക്ക് ആംബുലൻസിന് പകരമല്ല. ആംബുലൻസിന് പകരമായി ബൈക്ക് ഉപയോഗിക്കാനും കഴിയില്ല. അടിയന്തര ഘട്ടത്തിൽ അവർ ഉപയോഗിച്ചുവെന്നേയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിർണായകഘട്ടത്തിൽ ആംബുലൻസിന് പകരം ഉപയോഗിക്കാനുള്ള വാഹനം തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കിവയ്‌ക്കണം. പെട്ടെന്ന് ആംബുലൻസ് ലഭിച്ചില്ലെങ്കിൽ ഉപയോഗിക്കാൻ പകരം വാഹന സംവിധാനം അല്ലെങ്കിൽ വാഹനങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

Read Also : ജെസിബിയുടെ ടയർ ദേഹത്ത് വീണ്​ നാല് വയസുകാരന് ദാരുുണാന്ത്യം

പുന്നപ്ര സഹകരണ എൻജിനീയറിങ് കോളജ് ഹോസ്റ്റലിലെ ഡൊമിസിലറി കെയർ സെന്ററിൽ കഴിഞ്ഞ കരൂർ സ്വദേശിയായ യുവാവിനെയാണ് വെള്ളിയാഴ്ച ബൈക്കിൽ ആശുപത്രിയിൽ എത്തിച്ചത്. യുവാവിന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്നു അവിടെ പ്രഭാത ഭക്ഷണവുമായി എത്തിയ വൊളന്റിയർമാരും ഡിവൈഎഫ്ഐ പ്രവർത്തകരുമായ അശ്വിൻ, രേഖ എന്നിവർ ചേർന്നാണ് ബൈക്കിൽ സമീപത്തെ സാഗര സഹകരണ ആശുപത്രിയിൽ എത്തിച്ചത്.യുവാവിന്റെ നില വഷളാകുന്നെന്നു മനസ്സിലാക്കി അശ്വിനും രേഖയും ആംബുലൻസ് കാത്തുനിൽക്കാതെ ബൈക്കിൽ കൊണ്ടുപോകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button