Latest NewsNewsInternational

‘കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ നടപടി ഇന്ത്യയുടെ ആഭ്യന്തരകാര്യം’; ഇമ്രാന്‍ഖാനെ വെട്ടിലാക്കി വിദേശകാര്യമന്ത്രി

പാകിസ്ഥാനിലെ പത്രപ്രവര്‍ത്തക നൈല ഇനായത്തിന് അനുവദിച്ച അഭിമുഖത്തിലാണ് 370ാം വകുപ്പ് എടുത്തുകളഞ്ഞ സംഭവം ഇന്ത്യയുടെ ആഭ്യന്തരപ്രശ്‌നമാണെന്ന ഖുറേഷിയുടെ ഈ ഏറ്റുപറച്ചില്‍.

ഇസ്ലാമബാദ്: ഇമ്രാന്‍ഖാന്‍ സര്‍ക്കാരിനെ വെട്ടിലാക്കി പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷിയുടെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍- ‘ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തുമാറ്റി കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ നടപടി ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ്.’ എന്നാൽ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഇമ്രാൻഖാൻ ഭരണകൂടം അങ്കലാപ്പിലായി. കാരണം പാകിസ്ഥാന്‍റെ ഔദ്യോഗിക നിലപാടിന് എതിരായാണ് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയുടെ പ്രസ്‌താവന.

എന്നാൽ രാജ്യത്ത് ഇതാദ്യമായാണ് ഒരു വിദേശകാര്യമന്ത്രി അവരുടെ ദശാബ്ദങ്ങളായി കശ്മീരിനെക്കുറിച്ചുള്ള നിലപാട് തിരുത്തുന്നത്. ഇതുവരെ കശ്മീര്‍ പ്രശ്‌നം ഒരു ഉഭയകക്ഷിപ്രശ്‌നമാണെന്നതായിരുന്നു പാകിസ്ഥാന്റെ ഔദ്യോഗിക നിലപാട്. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞ മോദി സര്‍ക്കാരിന്റെ നടപടിയെയും പാകിസ്ഥാന്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു അതിനിടെ, സമാ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഹ്മൂദ് ഖുറേഷിയുടെ ഞെട്ടിപ്പിക്കുന്ന തുറന്നുപറച്ചില്‍. പാകിസ്ഥാനിലെ പത്രപ്രവര്‍ത്തക നൈല ഇനായത്തിന് അനുവദിച്ച അഭിമുഖത്തിലാണ് 370ാം വകുപ്പ് എടുത്തുകളഞ്ഞ സംഭവം ഇന്ത്യയുടെ ആഭ്യന്തരപ്രശ്‌നമാണെന്ന ഖുറേഷിയുടെ ഈ ഏറ്റുപറച്ചില്‍.

Read Also: ‘മാധ്യമങ്ങള്‍ സംഘപരിവാറിന് കീഴടങ്ങിക്കൊണ്ടിരിക്കുകയാണ്’; ഏഷ്യാനെറ്റിന്റെ മാപ്പപേക്ഷയിൽ രോഷാകുലയായി രശ്മിത

ഇന്ത്യയുടെ ഈ നടപടി രാജ്യത്തിന് ഗുണം ചെയ്യില്ലെന്ന് വലിയൊരു വിഭാഗം ജനങ്ങള്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുദ്ധം ആത്മഹത്യാപരമാണെന്നും ഇത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ മാത്രമേ പരിഹാരിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ഇതും പാകിസ്ഥാന്‍റെ മുന്‍നിലപാടുകളില്‍ നിന്നും വ്യത്യസ്തമാണ്. 370ാംവകുപ്പ് എടുത്തുമാറ്റിയ നടപടി പിന്‍വലിച്ചാല്‍ മാത്രമേ ഇന്ത്യയുമായി ചര്‍ച്ചയുള്ളൂ എന്നതാണ് പാകിസ്ഥാന്‍റെ ഔദ്യോഗിക നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button