തിരുവനന്തപുരം : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തില്‍ എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാക്കി മാറ്റണമെന്ന് സർക്കാർ. സര്‍ക്കാര്‍ ആശുപത്രികള്‍ ഈ മാസം കോവിഡ് ചികിത്സയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകി.
താലൂക്ക് ആശുപത്രികളില്‍ ഓക്സിജന്‍ കിടക്കകളും അഞ്ച് വെന്റിലേറ്ററുകളും സജ്ജമാക്കാനും ആരോഗ്യവകുപ്പ് അടിയന്തര നിര്‍ദ്ദേശം നല്‍കി. കോവിഡ് രോഗികളുടെ എണ്ണം ഇനിയും കുത്തനെ ഉയര്‍ന്നേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ അടിയന്തര നടപടിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. കോവിഡ് ക്ലിനിക്കുകളാക്കി മാറ്റുന്ന സര്‍ക്കാര്‍ ആശുപത്രികള്‍, റഫറല്‍ പ്രോട്ടോകോള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. ഇവിടെ കോവിഡ് പരിശോധനയ്ക്കും സൗകര്യമൊരുക്കണം.
Read Also : ആയിരക്കണക്കിന് റെംഡിസീവിര്‍ ഇഞ്ചക്ഷന്‍ കനാലില്‍ തള്ളിയ നിലയില്‍; സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് വിമര്‍ശനം
കിടപ്പുരോഗികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ വീടുകളില്‍ ഓക്സിജന്‍ കോണ്‍സെന്ററേറ്ററുകള്‍ സജ്ജമാക്കണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. വാര്‍ഡ് തല സമിതികളാണ് ഇതിനുള്ള സംവിധാനമൊരുക്കേണ്ടത്. കൂടാതെ സ്വകാര്യ ആശുപത്രികള്‍ കോവിഡ് ഒപി തുടങ്ങണമെന്നും ഓക്സിജന്‍ കിടക്കകളും ഐസിയുവും കുറഞ്ഞത് 50 ശതമാനമായി വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments