അമൃത്സര്‍: പഞ്ചാബില്‍ മരുന്ന് ക്ഷാമം അനുഭവപ്പെടുന്നതിനിടെ ആന്റിവൈറല്‍ മരുന്നായ റെംഡിസീവിറിന്റെ ആയിരക്കണക്കിന് ഇഞ്ചക്ഷന്‍ കനാലില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. ചംകൗര്‍ സാഹിബിന് സമീപമുള്ള ഭക്ര കനാലിലാണ് റെഡിംസീവിര്‍ മരുന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നെഞ്ചിലെ അണുബാധയ്ക്ക് ഉപയോഗിക്കുന്ന മരുന്നും ഇക്കൂട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Also Read: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിലും ഇനി മലയാളി സാന്നിധ്യം; അനു ജോര്‍ജിനെ സെക്രട്ടറിയായി നിയമിച്ചു
സര്‍ക്കാരിന് വിതരണം ചെയ്യാനുള്ള 1,456 ഇഞ്ചക്ഷനാണ് കണ്ടെത്തിയത്. ഇക്കൂട്ടത്തില്‍ 621 റെംഡിസീവിര്‍ ഇഞ്ചക്ഷനുകളും ലേബല്‍ ഇല്ലാത്ത 849 ഇഞ്ചക്ഷനുകളുമാണ് ഉണ്ടായിരുന്നത്. 2021 മാര്‍ച്ചില്‍ ഉത്പ്പാദിച്ച റെംഡിസീവിറിന്റെ കാലാവധി 2021 നവംബറിലാണ് അവസാനിക്കുന്നത്. വില്‍പ്പനയ്ക്കുള്ള മരുന്നുകളല്ല, മറിച്ച് സംസ്ഥാന സര്‍ക്കാരിന് നല്‍കാനുള്ള മരുന്നുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അടുത്തിടെ, സംസ്ഥാനത്ത് വാക്‌സിനും ഓക്‌സിജനും മരുന്നുകള്‍ക്കും ക്ഷാമം നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് 809 വെന്റിലേറ്ററുകള്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയിരുന്നു. ഇതില്‍ 108 എണ്ണം സ്ഥാപിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എഞ്ചിനീയര്‍മാരുടെ ലഭ്യതക്കുറവാണ് കാരണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ വലിയ അളവില്‍ റെംഡിസീവിര്‍ ഉള്‍പ്പെടെ കനാലില്‍ കണ്ടെത്തിയതോടെ സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്.
Post Your Comments