കുവൈത്ത് സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച 15 പേർ കൂടി അറസ്റ്റിൽ ആയിരിക്കുന്നു. 11 കുവൈത്തികളും നാലു വിദേശികളുമാണ് പിടിയിലായിരിക്കുന്നത്. കാപിറ്റൽ ഗവർണറേറ്റിൽ അഞ്ചുപേർ, ഹവല്ലി ഗവർണറേറ്റിൽ ഏഴുപേർ, ഫർവാനിയ ഗവർണറേറ്റിൽ രണ്ടുപേർ, ജഹ്റ ഗവർണറേറ്റിൽ ഒരാൾ എന്നിങ്ങനെയാണ് പിടിയിലായിരിക്കുന്നത്.
മുബാറക് അൽ കബീർ, അഹ്മദി ഗവർണറേറ്റുകളിൽ ആരും അറസ്റ്റിൽ ആയിട്ടില്ല. കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാത്രി ഏഴുമുതൽ പുലർച്ചെ അഞ്ചുവരെയാണ് നിലവിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രി പത്തുവരെ റെസിഡൻഷ്യൽ ഏരിയയിൽ നടക്കാൻ പ്രത്യേക അനുമതിയുണ്ട്.
Post Your Comments