കൊച്ചി: ആലപ്പുഴ പുന്നപ്രയില്‍ കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ചതിനെ പരിഹസിച്ച രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇപ്പോഴിതാ വിവാദങ്ങള്‍ക്കും ബഹിഷ്‌കരണത്തിനുമിടയില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ശ്രീജിത്ത് പണിക്കര്‍. അന്തംകമ്മികൾക്ക് വിവരം ഇല്ലെങ്കിലും മുഖ്യമന്ത്രിക്ക് അതുണ്ട് എന്നാണ് ശ്രീജിത്ത് പണിക്കര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം .
Read Also : ശ്രീജിത്ത് പണിക്കർക്കൊപ്പം ഇനി ചാനൽ ചർച്ചയ്ക്കു ഞാനുണ്ടാവില്ല; റെജി ലൂക്കോസ്
കുറിപ്പിന്റെ പൂർണരൂപം……………………
അഭിവാദ്യങ്ങൾ സഖാവേ!
അന്തംകമ്മികൾക്ക് വിവരം ഇല്ലെങ്കിലും മുഖ്യമന്ത്രിക്ക് അതുണ്ട്.
പിണറായി വിജയൻ: “ബൈക്ക് ആംബുലൻസിന് പകരമല്ല. ആംബുലൻസിന് പകരമായി ബൈക്ക് ഉപയോഗിക്കാനും കഴിയില്ല. നിർണായകഘട്ടത്തിൽ ആംബുലൻസിന് പകരം ഉപയോഗിക്കാനുള്ള വാഹനം തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കി വെക്കണം. ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആണെങ്കിലും ഡൊമിസിലറി കെയർ സെന്റർ ആണെങ്കിലും അവിടെ ആരോഗ്യ പ്രവർത്തകരുണ്ടായിരിക്കണം. ഡൊമിസിലറി കെയർ സെന്ററുകളിൽ ആംബുലൻസ് ഉറപ്പാക്കണം.”
ലാൽസലാം!
Post Your Comments