ജറൂസലം: കിഴക്കന്‍ ജറൂസലമില്‍ ശൈഖ് ജര്‍റാഹ് പ്രദേശത്തെ ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള ഇസ്രായേല്‍ നീക്കത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ക്കെതിരെ സമൂഹ മാധ്യമ ഭീമന്മാരുടെ സെന്‍സര്‍ഷിപ്പും. ‘സേവ്ശൈഖ് ജര്‍റാഹ്’ എന്ന ഹാഷ്ടാഗില് ലോകം മുഴുക്കെ സമൂഹ മാധ്യമങ്ങള്‍ വഴി കാമ്പയിന് സജീവമാണ്. എന്നാല്‍, ഫലസ്തീനികളില്‍ പലരുടെയും അക്കൗണ്ടുകള്‍ സെന്‍സര്‍ഷിപ്പിന് വിധേയമാകുകയോ അടച്ചുപൂട്ടുകയോ ചെയ്യുന്നതായാണ് ആരോപണം.
എന്നാൽ ഫലസ്തീനില്‍ എന്തുനടക്കുന്നുവെന്ന് വ്യക്തമാക്കിയുള്ള വിഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങള്‍ ഇടപെട്ട് ഒഴിവാക്കുകയാണെന്നും വിഷയം ലോകമറിയാതെ പോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നുമാണ് ഫലസ്തീനികളുടെ പരാതി. ‘സ്വന്തം നാട്ടില്‍ അതിജീവനത്തിനായി പൊരുതുന്ന ഫലസ്തീനികളുടെ വായ്മൂടിക്കെട്ടുകയാണ് സമൂഹ മാധ്യമ കമ്പനികളെ’ന്ന് അല്‍ശബക പ്രതിനിധി മര്‍വ ഫതഫ്ത പറഞ്ഞു. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിവ വഴിയുള്ള സന്ദേശങ്ങളും ചിത്രങ്ങളുമാണ് വ്യാപകമായി എടുത്തുകളയുന്നത്. മുസ്ലിം വിശുദ്ധഗേഹമായ മസ്ജിദുല്‍ അഖ്സയില്‍ വെള്ളിയാഴ്ച ഇസ്രായേല്‍ സുരക്ഷാസേന നടത്തിയ അതിക്രമങ്ങളില 178 ഫലസ്തീനികള്‍ക്ക് പരിക്കേറ്റിരുന്നു. വെസ്റ്റ്ബാങ്കില്‍ മറ്റൊരു ആക്രമണത്തില്‍ രണ്ടു പേര് കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Post Your Comments