COVID 19Latest NewsKeralaNattuvarthaNews

ഒറ്റയ്ക്ക് പ്രാർത്ഥിക്കുക, ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുക, വീട്ടിലാണെന്ന് കരുതി വിട്ടുവീഴ്ച ചെയ്യരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മെയ് 16 വരെ കര്‍ശന ലോക്ക്ഡൗണ്‍ ആണ്. എല്ലാവരും ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ വീട്ടില്‍ തന്നെയിരിക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍, വീട്ടില്‍ ഇരിക്കുമ്ബോഴും പൊതു ഇടങ്ങള്‍ കുറയ്‌ക്കണമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ നിര്‍ദ്ദേശിച്ചത്. ഭക്ഷണം കഴിക്കുന്നത്, ടി വി കാണുന്നത്, പ്രാര്‍ത്ഥന എന്നിവ ഒറ്റയ്ക്ക് തന്നെയോ അല്ലെങ്കില്‍ പ്രത്യേക മുറിയിലോ നടത്തുന്നത് ആയിരിക്കും നല്ലത്.

Also Read:‘കോൺഗ്രസ് പ്രകടനം വളരെ നിരാശപ്പെടുത്തുന്നു’: പരാതിയുമായി സോണിയ ഗാന്ധി

അയല്‍പക്കക്കാരില്‍ നിന്നും പുറത്തു പോയി വരുന്നവരില്‍ നിന്നും രോഗം പകരാന്‍ സാധ്യതയുണ്ട്. അതിനാല്‍, വീടിനുള്ളില്‍ പൊതു ഇടങ്ങള്‍ കുറയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അയല്‍ വീട്ടുകാരുമായി ഇടപെടുമ്ബോള്‍ ഡബിള്‍ മാസ്ക് നിര്‍ബന്ധമാണെന്നും അയല്‍പക്കക്കാരില്‍ നിന്ന് എന്തെങ്കിലും വാങ്ങിയാല്‍ കൈകള്‍ സോപ്പിട്ട് കഴുകയോ സാനിറ്റൈസ് ചെയ്യുകയോ ചെയ്യേണ്ടത് നിര്‍ബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുറത്തുപോയി വരുന്ന മുതിര്‍ന്നവര്‍ വീട്ടിലുള്ള ചെറിയ കുട്ടികളുമായി ഇടപഴകരുത്. വീട്ടില്‍ വായു സഞ്ചാരം ഉറപ്പാക്കാന്‍ ജനലുകള്‍ തുറന്നിടണം. ഭക്ഷണം കഴിച്ചതിനു ശേഷം പാത്രങ്ങള്‍ സോപ്പിട്ട് കഴുകണം.

അതേസമയം, കേരളത്തിലെ ഉയര്‍ന്ന ജനസാന്ദ്രത കണക്കിലെടുക്കുമ്ബോള്‍ ജനങ്ങള്‍ തമ്മിലുള്ള സമ്ബര്‍ക്കം കുറയ്ക്കാന്‍ ലോക്ക്ഡൗണ്‍ പോലെ ഫലപ്രദമായ മറ്റൊരു നടപടിയില്ല. ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവരുടെയും വയോജനങ്ങളുടെയും ജനസംഖ്യാപരമായ ഉയര്‍ന്ന അനുപാതവും കേരളത്തില്‍ വളരെ കൂടുതലാണ്. ഇതെല്ലം പരിഗണിക്കുമ്ബോള്‍ രോഗവ്യാപനം മറ്റെവിടത്തേക്കാളും ശക്തമാകാനും മരണം ഉയരാനും കേരളത്തില്‍ സാധ്യതയുണ്ട്. മരണനിരക്ക് എത്ര കുറഞ്ഞാലും രോഗികളുടെ എണ്ണം കൂടിയാല്‍ മരണനിരക്ക് ഉയര്‍ന്നേക്കും. ഈ സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കിയേ മതിയാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button