KannurNattuvarthaLatest NewsKeralaNews

കള്ളുഷാപ്പിൽ കുത്തേറ്റ് മരിച്ചവൻ എങ്ങനെ രക്തസാക്ഷിയാകും: കുഞ്ഞിരാമനെ അനുസ്മരിച്ച മുഖ്യനെ ട്രോളി സോഷ്യൽ മീഡിയ

പിടി തോമസ് സർ മരിക്കുന്നതു വരെ കാത്തിരുന്നതാണോ ഈ പോസ്റ്റ്‌ ഇടാൻ

തിരുവനന്തപുരം: യു. കെ കുഞ്ഞിരാമനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന് രൂക്ഷ വിമർശനം. നാമിന്ന് അനുഭവിക്കുന്ന മതസൗഹാർദ്ദാന്തരീക്ഷത്തിന് ഓരോ കേരളീയനും സഖാവ് യു.കെയുടെ ധീരതയോടു കടപ്പെട്ടിരിക്കുന്ന് തുടങ്ങുന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിനെതിരെയാണ് വിമർശനം ശക്തമാകുന്നത്.

Also Read:ഒമിക്രോൺ: ഐ ലീഗ് ഫുട്ബോൾ ആറ് മാസത്തേക്ക് നിര്‍ത്തിവച്ചു

‘തലശ്ശേരിയിൽ നിന്നും കുറെ അകലെയുള്ള കൂത്തുപറമ്പ് കള്ളു ഷാപ്പിൽ അടിപിടി ഉണ്ടാക്കി കുത്തെറ്റ് മരിച്ചവൻ എങ്ങിനെയാ ചഗാവേ രക്തസാക്ഷി ആവുന്നത്?. പിടി തോമസ് സർ മരിക്കുന്നതു വരെ കാത്തിരുന്നതാണോ ഈ പോസ്റ്റ്‌ ഇടാൻ. വെറുതെയല്ല കമ്മ്യൂണിസ്റ്റ്‌കാർ വായ തുറന്നാൽ കള്ളം മാത്രമേ പറയൂ എന്ന് പറയുന്നത്’, സോഷ്യൽ മീഡിയ പ്രതികരിച്ചു.

‘പി ടി തോമസ് അന്തരിച്ചത് കൊണ്ട് ഇനി എന്ത് നുണയും പ്രചരിപ്പിക്കാം എന്നാണോ?
നിയമസഭയിൽ തെളിവ് സഹിതം കാര്യങ്ങൾ വിവരിച്ചു തന്ന് തെറ്റാണെന്ന് തെളിയിച്ചാൽ രാഷ്ട്രീയപ്രവർത്തനം നിർത്താമെന്ന് വെല്ലു വിളിച്ചിട്ടും പ്രതികരിക്കാതെ ഇപ്പോൾ ഇറങ്ങിയിരിക്കുന്നു കുഞ്ഞിരാമന്റെ രക്തസാക്ഷിത്വവും കൊണ്ട്’, സോഷ്യൽ മീഡിയ വിമർശിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം :

മതസൗഹാർദ്ദം സംരക്ഷിക്കാനും വർഗീയ ശക്തികളെ ഒറ്റപ്പെടുത്താനും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ചരിത്രത്തിൽ ഉടനീളം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയിട്ടുള്ളത്. ആ കർമ്മവീഥിയിൽ അനേകം കമ്മ്യൂണിസ്റ്റുകാരുടെ ജീവൻ ബലിയർപ്പിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള ഉജ്വല രക്തസാക്ഷിത്വങ്ങളിൽ തെളിഞ്ഞു നിൽക്കുന്ന പേരാണ് സഖാവ് യു. കെ കുഞ്ഞിരാമൻ്റേത്.

തലശ്ശേരി വർഗീയ കലാപകാലത്ത് ന്യൂനപക്ഷ സമുദായത്തിനെതിരെ സംഘപരിവാർ അഴിച്ചുവിട്ട ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള കമ്മ്യൂണിസ്റ്റുകാരുടെ സ്ക്വാഡുകളിലൊന്നിന് നേതൃത്വം നൽകിയ സഖാവിനെ ആ പകയിൽ വർഗീയഭ്രാന്തന്മാർ കൊലപ്പെടുത്തുയായിരുന്നു. നാമിന്ന് അനുഭവിക്കുന്ന മതസൗഹാർദ്ദാന്തരീക്ഷത്തിന് ഓരോ കേരളീയനും സഖാവ് യു.കെയുടെ ധീരതയോടു കടപ്പെട്ടിരിക്കുന്നു.

ഇന്ന് സഖാവിൻ്റെ രക്തസാക്ഷി ദിനമാണ്. ജ്വലിക്കുന്ന ആ ഓർമ്മകൾ വർഗീയതക്കെതിരെയുള്ള സമരങ്ങളിൽ നമുക്ക് കരുത്ത് പകരും. വഴികാട്ടിയാകും. കമ്മ്യുണിസ്‌റ്റുകാരൻ്റെ സിരകളിലോടുന്നത് എല്ലാ വൈജാത്യങ്ങൾക്കും അതീതമായ മാനവികതയുടെ രക്തമാണെന്ന് നമ്മെ നിരന്തരം ഓർമ്മപ്പെടുത്തും. ആ ബോധ്യങ്ങൾ ഉൾക്കൊണ്ടും ലക്ഷ്യങ്ങൾ ഏറ്റെടുത്തും നമുക്ക് മുന്നോട്ടു പോകാം. സഖാവ് യു. കെ കുഞ്ഞിരാമൻ്റെ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അഭിവാദ്യങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button