ജറുസലെം: ഇസ്ലാം മതവിശ്വാസികളുടെ ഏറ്റവും പുണ്യ സ്ഥലങ്ങളില്‍ ഒന്നായ ജറുസലെമിലെ പഴയ നഗരത്തിലെ അല്‍-അഖ്സാ പള്ളിയിൽ സംഘർഷം. പലസ്തീനികളും ഇസ്രയേല്‍ പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ജറുസലെമില്‍നിന്ന് പലസ്തീന്‍ വംശജരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
പലസ്തീനികള്‍ കല്ലും കുപ്പികളും പൊലീസിന് നേരെ വലിച്ചെറിഞ്ഞു. റബ്ബര്‍ ബുള്ളറ്റുകളും സ്റ്റണ്‍ ഗ്രനേഡുകളും ഉപയോഗിച്ച് പോലീസ് തിരിച്ചടിച്ചു. ക്കുകയായിരുന്നു. പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാനായി അടിയന്തരമായി റെഡ് ക്രസന്റ് ഒരു ഫീല്‍ഡ് ഹോസ്പിറ്റല്‍ തുറന്നു.
പുണ്യമാസമായ റമദാനിലെ അവസാന വെള്ളിയാഴ്ച ആചരിക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെയാണ് ഇവിടെ സംഘര്‍ഷം ആരംഭിച്ചത്. സായാഹ്ന നമസ്കാരത്തിനുശേഷം ആയിരക്കണക്കിന് ഇസ്ലാം മതവിശ്വാസികള്‍ കലാപം അഴിച്ചുവിടുകയും, സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ബലം പ്രയോഗിച്ചുവെന്നുമാണ് ഇസ്രായേല്‍ പോലീസ് പറയുന്നത്.
Post Your Comments