ഗാസ: ഇസ്രായേലിനെതിരെ വീണ്ടും മുന്നറിയിപ്പുമായി ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യ. അല്‍ അഖ്സ മസ്ജിദിന്റെ കാര്യത്തില്‍ തീ കൊണ്ട് കളിക്കരുതെന്ന് ഇസ്രായേലിന് പല തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും അവര്‍ ചെവിക്കൊണ്ടില്ലെന്ന് ഹനിയ്യ പറഞ്ഞു. ഹമാസിന്റെ ഉടമസ്ഥതയിലുള്ള അല്‍ അഖ്‌സ ടെലിവിഷനാണ് ഹനിയ്യയുടെ പ്രസംഗം സംപ്രേക്ഷണം ചെയ്തത്.
read also: 2000 രൂപ നോട്ടുകൾ ഇനിയും മാറിയില്ലേ? ഇനി ശേഷിക്കുന്നത് ഒരേയൊരു മാർഗ്ഗം
അല്‍ അഖ്സ മസ്ജിദില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളുടെ നേരിട്ടുള്ള പ്രതികരണമാണ് ഓപറേഷന്‍ അല്‍ അഖ്സ ഫ്‌ളഡ്. ഗാസയില്‍ തുടങ്ങി വെസ്റ്റ് ബാങ്കിലേക്കും ജെറുസലേമിലേക്കും ഓപറേഷന്‍ അല്‍ അഖ്സ ഫ്‌ളഡ് വ്യാപിപ്പിക്കുമെന്നും ഹനിയ വ്യക്തമാക്കി.
ഇസ്രായേല്‍ ഭരണകൂടം അല്‍ അഖ്സ ഏറ്റെടുക്കാന്‍ പദ്ധതിയിടുന്നുവെന്ന വ്യക്തമായ വിവരം ഹമാസിന്റെ പക്കലുണ്ട്. ഇസ്ലാമിക പുണ്യഭൂമിയെ അപമാനിക്കുന്നത് ഹമാസ് നോക്കിനില്‍ക്കില്ലെന്ന് ഹനിയ്യ മുന്നറിയിപ്പ് നല്‍കി.
Post Your Comments