ജെറുസലേം: ജെറുസലേമിലെ അല്‍ അഖ്സാ മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ സംഘര്‍ഷം. ഇസ്രായേല്‍ പോലീസും പലസ്തീനികളുമാണ് മസ്ജിദില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍, 59 പേര്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രികളിലേയ്ക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.
Read Also : ‘രാമൻ ദൈവമല്ല, വാത്മീകി ഉണ്ടാക്കിയ ഒരു കഥാപാത്രം മാത്രം’: ജിതൻ റാം മാഞ്ചി
റംസാന്‍ മാസമായതിനാല്‍ വെളളിയാഴ്ച രാവിലെ നിരവധി പേര്‍ മസ്ജിദില്‍ എത്തിയിരുന്നു. എന്നാല്‍, പോലീസിനെതിരെ ആക്രമണം നടത്താന്‍ കല്ലുകളും മറ്റും ഇവര്‍ പളളിയില്‍ ശേഖരിച്ചിരുന്നതായി ഇസ്രായേല്‍ സുരക്ഷാസേന ആരോപിക്കുന്നു. കല്ലുകളും ഇഷ്ടികകളും നീക്കം ചെയ്യാന്‍ സുരക്ഷാസംഘം മസ്ജിദിന്റെ പരിസരത്തേക്ക് കടന്നതോടെയാണ് സംഘര്‍ഷം ഉണ്ടായത്.
അതേസമയം, ഇസ്രായേല്‍ പോലീസ് മസ്ജിദിനകത്തേക്ക് ബലം പ്രയോഗിച്ചു കടന്നുവെന്നാണ് പലസ്തീനികളുടെ ആരോപണം. സംഘര്‍ഷം നിയന്ത്രിക്കാന്‍ പോലീസ് ടിയര്‍ ഗ്യാസും ഗ്രനേഡുകളും പ്രയോഗിച്ചു. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവന്നിട്ടുണ്ട്. മസ്ജിദിനുളളില്‍ പ്രകോപിതരായി നില്‍ക്കുന്ന ജനക്കൂട്ടവും ഇവര്‍ സുരക്ഷാസേനയ്ക്ക് നേരെ കല്ലെറിയുന്നതും, സുരക്ഷാസേന ടിയര്‍ഗ്യാസ് പ്രയോഗിക്കുന്നതും വീഡിയോകളില്‍ കാണാം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പലസ്തീനിയന്‍ റെഡ് ക്രെസന്റ് എമര്‍ജന്‍സി സര്‍വ്വീസ് വ്യക്തമാക്കി.
പലസ്തീനിന്റെയും ഹമാസിന്റെയും കൊടികളുമായി നിരവധി പേര്‍ അതിരാവിലെ മസ്ജിദിന്റെ പരിസരത്ത് മാര്‍ച്ച് നടത്തിയിരുന്നുവെന്നും, മുഖം മറച്ചെത്തിയ ഇവരാണ് കല്ലുകളും ഇഷ്ടികകളും ശേഖരിച്ച് സൂക്ഷിച്ചതെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
Post Your Comments