Latest NewsKeralaNews

അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്; സമ്പർക്കം പരമാവധി കുറച്ചാൽ മാത്രമെ രോഗവ്യാപനം തടയാൻ കഴിയൂവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അത്യാവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പർക്കങ്ങൾ പരമാവധി കുറച്ചാൽ മാത്രമേ നമുക്ക് രോഗവ്യാപനം തടഞ്ഞു നിർത്താനും മരണങ്ങൾ ഒഴിവാക്കാനും സാധിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Read Also: വിദേശത്ത് എടുത്ത വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കാൻ വിദേശത്ത് തന്നെ പോകേണ്ടി വരും; മുഖ്യമന്ത്രി

രോഗവ്യാപനം തടഞ്ഞു നിർത്താനും മനുഷ്യജീവനുകൾ സംരക്ഷിക്കാനും ഉത്തരവാദിത്വബോധത്തോടെയുള്ള നമ്മുടെ പെരുമാറ്റത്തിനു മാത്രമാണ് സാധിക്കുക എന്ന് തിരിച്ചറിയണം. ലോക്ക് ഡൗൺ സമ്പൂർണ്ണ വിജയമാക്കാൻ കേരള ജനത ഒന്നടങ്കം ഒരേ മനസ്സോടെ പ്രവർത്തിക്കണം. ലോകത്തിനു മാതൃകയാകും വിധം ഈ മഹാമാരിയെ കേരളം തടഞ്ഞു നിർത്തിയ ചരിത്രം ഒട്ടും വിദൂരമല്ല. അതോർത്തുകൊണ്ട്, അതിൽ നിന്നും പ്രചോദനമുൾക്കൊണ്ടുകൊണ്ട് ആത്മവിശ്വാസത്തോടെ ഒരുമിച്ച്, ഒറ്റക്കെട്ടായി നിന്ന് ഈ വിപത്തിനെ മറികടക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

അതിശക്തമായ കോവിഡ് തരംഗം ആഞ്ഞടിക്കുന്ന ഒരു ഘട്ടത്തിലൂടെയാണ് നമ്മളിപ്പോൾ കടന്നു പോകുന്നത്. പരിഭ്രാന്തമായ ഒരു അന്തരീക്ഷം ഉടലെടുക്കാതെ നമ്മൾ നോക്കേണ്ട ഒരു സമയം കൂടിയാണിത്. ഇപ്പോൾ ജാഗ്രത മുറുകെപ്പിടിച്ച് മുന്നോട്ടു പോവുകയാണ് വേണ്ടത്. ഈ രോഗവ്യാപനം തടഞ്ഞു നിർത്താനും മനുഷ്യജീവനുകൾ സംരക്ഷിക്കാനും ഉത്തരവാദിത്വബോധത്തോടെയുള്ള നമ്മുടെ പെരുമാറ്റത്തിനു മാത്രമാണ് സാധിക്കുക എന്ന് തിരിച്ചറിയണം.

Read Also: ഇ-പാസ് നല്‍കുന്ന കേരള പൊലീസിന്റെ വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങി ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

അതിന്റെ ഭാഗമായി ഒഴിച്ചു കൂടാനാവാത്ത ആവശ്യങ്ങൾക്കല്ലാതെ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത് പരിപൂർണമായും ഒഴിവാക്കണം. സമ്പർക്കങ്ങൾ പരമാവധി കുറച്ചാൽ മാത്രമേ നമുക്ക് രോഗവ്യാപനം തടഞ്ഞു നിർത്താനും മരണങ്ങൾ ഒഴിവാക്കാനും സാധിക്കുകയുള്ളൂ.

അതുകൊണ്ട്, ഈ ലോക്ഡൗൺ സമ്പൂർണ്ണ വിജയമാക്കാൻ കേരള ജനത ഒന്നടങ്കം ഒരേ മനസ്സോടെ പ്രവർത്തിക്കണം. ലോകത്തിനു മാതൃകയാകും വിധം ഈ മഹാമാരിയെ കേരളം തടഞ്ഞു നിർത്തിയ ചരിത്രം ഒട്ടും വിദൂരമല്ല. അതോർത്തുകൊണ്ട്, അതിൽ നിന്നും പ്രചോദനമുൾക്കൊണ്ടുകൊണ്ട് ആത്മവിശ്വാസത്തോടെ ഒരുമിച്ച്, ഒറ്റക്കെട്ടായി നിന്ന് നമുക്ക് ഈ വിപത്തിനെ മറികടക്കാം.

Read Also: അതിഥി തൊഴിലാളികൾക്കിടയിൽ രോഗവ്യാപന സാധ്യത കൂടുതൽ; പരിശോധനയിൽ നിന്നും ഒഴിഞ്ഞു മാറാൻ ആരെയും അനുവദിക്കരുതെന്ന് നിർദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button