COVID 19Latest NewsNewsIndia

കോവിഡ് വ്യാപനം : ഹജ്ജ് ഹൗസ് കോവിഡ് കെയർ സെന്ററാക്കി അധികൃതർ

ശ്രീനഗർ : രണ്ടാം തരംഗ വ്യാപനത്തിൽ സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കശ്മീരിലെ ഹജ്ജ് ഹൗസ് കൊറോണ കെയർ സെന്ററാക്കി. 72 ഓക്‌സിജൻ കിടക്കകൾ സഹിതം 100 കിടക്കകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

Read Also : കോവിഡ് 19 വൈറസ് ജൈവയുദ്ധത്തിനായി ചൈന പടച്ചുവിട്ടതാണെന്ന് ബ്രസീൽ പ്രസിഡന്‍റ്

ഇവിടെ പ്രവേശിപ്പിക്കുന്ന രോഗികൾക്കായി ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും മിനി വെന്റിലേറ്ററുകളും ഓക്‌സിമീറ്ററുകളും ഹജ്ജ് ഹൗസ് നൽകും. ചീഫ് മെഡിക്കൽ ഓഫീസറാണ് 50 ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ കൈമാറിയത്. കഴിഞ്ഞ വർഷവും ഹജ്ജ് ഹൗസിൽ കൊറോണ രോഗികൾക്കായി സൗകര്യങ്ങൾ ഒരുക്കിയിരുന്നതായി ശ്രീനഗർ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഹനീഫ് ബാൽക്കി പറഞ്ഞു. ഇക്കുറി ഓക്‌സിജൻ സൗകര്യങ്ങൾ കൂടി അധികമായി ഏർപ്പെടുത്തി. രണ്ടാം തരംഗം ബാധിക്കുന്ന രോഗികളിൽ കൂടുതൽ പേർക്ക് ഓക്‌സിജൻ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പരിഗണിച്ചാണ് ഓക്‌സിജൻ സംവിധാനം ഏർപ്പെടുത്തിയത്.

ഓക്‌സിജൻ സംവിധാനം ലഭ്യമല്ലാതെ വരുന്നവരും ഇവിടെ ചികിത്സ തേടുന്നുണ്ട്. മികച്ച സൗകര്യങ്ങളും പരിചരണവുമാണ് ഹജ്ജ് ഹൗസിലെ കെയർ സെന്ററിൽ ഒരുക്കിയിരിക്കുന്നതെന്ന് രോഗികളും പറയുന്നു. ഗുരുതരാവസ്ഥയിൽ അല്ലാത്ത മെഡിക്കൽ പരിചരണം ആവശ്യമുളള രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button