COVID 19Latest NewsNewsInternational

കോവിഡ് 19 വൈറസ് ജൈവയുദ്ധത്തിനായി ചൈന പടച്ചുവിട്ടതാണെന്ന് ബ്രസീൽ പ്രസിഡന്‍റ്

ബ്രസീൽ : കോവിഡ് 19 വൈറസ് ചൈനയുടെ ജൈവായുധമാണെന്നും അത് ജൈവയുദ്ധത്തിനായി ചൈന പടച്ചുവിട്ടതാണെന്നും ബ്രസീലിന്‍റെ പ്രസിഡന്‍റ് ബൊല്‍സനാരോ.

Read Also : ഇ-പാസ് നല്‍കുന്ന കേരള പൊലീസിന്റെ വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങി ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ചൈനയുടെ ലാബില്‍ വികസിപ്പിച്ച കൊറോണ വൈറസ് പിന്നീട് സാമ്പത്തിക നേട്ടത്തിനുള്ള ജൈവയുദ്ധതന്ത്രത്തിന്‍റെ ഭാഗമായി ചൈന പരത്തിയതാകാമെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് ഒരു പുതിയ വൈറസാണ്. ഇത് ലാബില്‍ നിന്ന് വന്നതാണോ മൃഗസമ്പർക്കത്തിൽ നിന്നും വന്നതാണോ എന്ന് ആര്‍ക്കും അറിയില്ല. എന്നാല്‍ ഇത് ഒരു രാസിക, ബാക്ടീരിയാധിഷ്ഠത, റേഡിയോളജിയധിഷ്ഠിതമായ ഒരു യുദ്ധതന്ത്രത്തിന്‍റെ ഭാഗമാണെന്ന് സൈന്യത്തിനറിയാം. നമ്മള്‍ പുതിയൊരു തരം യുദ്ധത്തെ നേരിടുകയാണ്. ഏത് രാജ്യത്തിന്‍റെ ജിഡിപിയാണ് ഇക്കാലയളവില്‍ ഏറ്റവുമധികം വര്‍ധിച്ചത്?’ – പരോക്ഷമായി ചൈനയ്‌ക്കെതിരെ വിരല്‍ ചൂണ്ടി ബൊല്‍സനാരോ പറഞ്ഞു.

മറ്റ് രാഷ്ട്രങ്ങള്‍ നെഗറ്റീവ് വളര്‍ച്ചയിലേക്ക് ഇടിഞ്ഞു തകര്‍ന്നപ്പോള്‍ ചൈനയുടെ ജിഡിപി 2.3 ശതമാനമാണ് വളര്‍ന്നത്. ഈ നില തുടര്‍ന്നാല്‍ 2026ല്‍ ലോകത്തിലെ ഏറ്റവും വലിയ സമ്ബദ്ഘടനയെന്ന നിലയില്‍ ചൈന യുഎസിനെ പിന്തള്ളുമെന്നും വിന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഡേറ്റ സൂചിപ്പിക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ചൈനയുടെ സമ്ബദ്ഘടനയുടെ ഒന്നാം സ്ഥാനത്തേക്കുള്ള ഈ മുന്നേറ്റം രണ്ട് വര്‍ഷം നേരത്തെയാകും.

2019 അവസാനത്തില്‍ ചൈനയിലെ വുഹാനിലാണ് ആദ്യമായി കൊറോണവൈറസ് അവതരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button