NattuvarthaLatest NewsKeralaNews

വൈദ്യുതി നിരക്ക് കൂടിയതായി വ്യാജപ്രചരണം; നടപടി സ്വീകരിക്കുമെന്നും, നിരക്ക് വർധന ഉടനെയില്ലെന്നും കെ.എസ്.ഇ.ബി

രണ്ട് മാസത്തെ ബില്‍ പലയിടങ്ങളിലും ഈയടുത്താണ് ലഭിച്ചത്. ഉപയോഗത്തിനനുസരിച്ച് പലരുടെയും ബില്‍ തുക കൂടുതലാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നതായി നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് കെ.എസ്.ഇ.ബി. അടുത്ത മാര്‍ച്ച് 31 വരെ വൈദ്യുതി നിരക്ക് കൂട്ടില്ലെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി. നിരക്കു കൂട്ടുന്നെന്ന വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

രണ്ട് മാസത്തെ ബില്‍ പലയിടങ്ങളിലും ഈയടുത്താണ് ലഭിച്ചത്. ഉപയോഗത്തിനനുസരിച്ച് പലരുടെയും ബില്‍ തുക കൂടുതലാണ്. ഇതാണ് നിരക്ക് വര്‍ധനയെന്ന സംശയത്തിന് ഇട വരുത്തിയതെന്നും 2019 ജൂലൈയിലാണ് സംസ്ഥാനത്ത് അവസാനമായി വൈദ്യുതി നിരക്ക് കൂട്ടിയതെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.

നിരക്ക് വര്‍ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിട്ടില്ലെന്നും, യാതൊരുവിധ വസ്തുതകളും മനസ്സിലാക്കാതെയാണ് പലരും വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button