KeralaLatest NewsIndiaNews

കോവിഡ്; ആശുപത്രി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങൾ പുതുക്കി ആരോഗ്യമന്ത്രാലയം

നേരത്തെ ടെസ്റ്റിന് ശേഷം റിസൾട്ട് ലഭിക്കുന്നതിനുള്ള കാലതാമസത്തിനിടയിൽ രോഗികളുടെ ആരോഗ്യനില വഷളാവുകയും മരണം വരെ സംഭവിക്കുകയും ചെയ്ത പല കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു

ഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്ത്തിന്റെ വ്യാപനം നിയന്ത്രണാതീതമായി തുടരുമ്പോൾ കോവിഡ് രോഗികളുടെ ആശുപത്രി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങൾ പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് രോഗലക്ഷണമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ടെസ്റ്റ് റിസൽട്ട് ആവശ്യമില്ലെന്നതാണ് പ്രധാനമായും മാർഗനിർദേശത്തിൽ പറയുന്നുവ്യക്തമാക്കുന്നത്.

നേരത്തെ ടെസ്റ്റിന് ശേഷം റിസൾട്ട് ലഭിക്കുന്നതിനുള്ള കാലതാമസത്തിനിടയിൽ രോഗികളുടെ ആരോഗ്യനില വഷളാവുകയും മരണം വരെ സംഭവിക്കുകയും ചെയ്ത പല കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു.

രോഗ ലക്ഷണങ്ങൾ കാണിക്കുന്നവരെ കോവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിക്കണമെന്നുംനിർദ്ദേശത്തിൽ പറയുന്നു. ഗുരുതര ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് ഡെഡിക്കേറ്റഡ് കോവിഡ് ഹെൽത്ത് സെന്ററിൽ പ്രവേശനം നൽകണമെന്നും, ഗുരുതര ലക്ഷണം ഉള്ളവർക്ക് ഡെഡിക്കേറ്റഡ് കോവിഡ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കണമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button