മംഗളൂരു: ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കടയില്‍ ഇടിച്ച് മുപ്പതുകാരനായ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. ശര്‍വത്ത്കട്ടേയില്‍ താമസിക്കുന്ന പ്രശാന്ത് എന്നയാളാണ് മരിച്ചതെന്ന് മംഗളൂരു പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയാണ് അപകടം നടന്നതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ക്രമസമാധാനം) ഹരിറാം ശങ്കര്‍ പറഞ്ഞു. രാവിലെ 10.15 ഓടെ മേരിഹില്‍-പടവിനങ്കടി എയര്‍പോര്‍ട്ട് റോഡിലാണ് അപകടം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
READ MORE: കോവിഡ് ഭേദമായവരില്‍ പുതിയ പാര്‍ശ്വഫലമായ ബ്ലാക്ക് ഫംഗസ്; പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
പോക്കറ്റ് റോഡില്‍ നിന്ന് ഒരു സ്‌കൂട്ടര്‍ യാത്രക്കാരന്‍ പ്രധാന റോഡിലേക്ക് വരുന്നതിനിടെ ഇടിക്കാതെ മുന്നോട്ട് പോവുകയായിരുന്നു പ്രശാന്ത്. എന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ കടയുടെ വരാന്തയില്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ റോഡിലേക്ക് മറിഞ്ഞു വീഴുകയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
#Karnataka| Biker dies after crashing into roadside shop in #Mangaluru.
?: Maryhill-Padavinangady Airport Road@IndianExpress @ralpharakal pic.twitter.com/u0iUlyiVV5
— Express Bengaluru (@IEBengaluru) May 7, 2021
പിറകെ ഉണ്ടായിരുന്ന മറ്റൊരു ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. നീമര്‍ഗയിലെ ചേത്തന എന്റര്‍പ്രൈസസില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു പ്രശാന്ത്.
READ MORE: തൃശൂർ മെഡിക്കൽ കോളേജിൽ ഓക്‌സിജൻ ഉത്പാദനം തുടങ്ങി; പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് സന്ദീപ് വാര്യർ
Post Your Comments