ലക്നൗ: സഫാരി പാർക്കിലെ രണ്ട് പെൺ സിംഹങ്ങൾക്ക് കോവിഡ്. ഉത്തർപ്രദേശിലെ ഇറ്റാവാ സഫാരി പാർക്കിലെ മൂന്നും ഒൻപതും വയസുള്ള ഏഷ്യൻ ഇനത്തിൽപ്പെട്ട സിംഹങ്ങൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Read Also: നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഇന്നോ നാളെയോ ഭൂമിയിൽ പതിക്കും; ചൈനയുടെ അശ്രദ്ധയെന്നാരോപണം
ഹൈദരാബാദിലെ നെഹ്റു സുവോളജിക്കൽ പാർക്കിലെ എട്ട് സിംഹങ്ങൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഉത്തർപ്രദേശിലെ സിംഹങ്ങൾക്കും കോവിഡ് പോസിറ്റീവായത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് 14 സിംഹങ്ങളുടെ സാംപിളുകൾ ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റിയട്ടിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് സിംഹങ്ങൾക്ക് രോഗം സ്ഥിരീകരിച്ചത്.
രോഗബാധ കണ്ടെത്തിയതോടെ മറ്റ് മൃഗങ്ങളിൽ നിന്നും രണ്ട് സിംഹത്തേയും മാറ്റി പാർപ്പിച്ചു. കോവിഡ് ജീവനക്കാരിലേക്ക് വ്യാപിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മൃഗശാല അധികൃതർ അറിയിച്ചു. മൃഗങ്ങളുമായി ഇടപെടുന്ന സമയം ജീവനക്കാർ പിപിഇ കിറ്റുകൾ ധരിക്കണമെന്നാണ് നിർദ്ദേശം. അടുത്തിടെ ഹൈദരാബാദിലെ നെഹ്റു സുവോളജിക്കൽ പാർക്കിലെ എട്ട് സിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Read Also: 7 വയസ്സുകാരി ഓട്ടോഡ്രൈവറെ കാണുമ്പൊൾ പേടിക്കുന്നു: പുറത്തറിഞ്ഞത് കൊടും പീഡനകഥ, യുവാവ് അറസ്റ്റിൽ
Post Your Comments