
വാഷിംഗ്ടൺ: നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് ഇന്നോ നാളെയോ ഭൂമിയിൽ പതിക്കും. ശനിയാഴ്ച്ച രാത്രി വൈകിയോ ഞായറാഴ്ച്ച പുലർച്ചെയോ റോക്കറ്റ് ഭൂമിയിൽ പതിക്കുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ചൈന വിക്ഷേപിച്ച ലോങ് മാർച്ച് 5ബി എന്ന റോക്കറ്റാണ് ഭൂമിയിലേക്ക് പതിക്കുന്നത്.
ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, ആഫ്രിക്ക, തെക്കേ അമേരിക്ക, വടക്കേ അമേരിക്കയുടെ തെക്കൻ പ്രദേശങ്ങൾ എന്നിവയാണ് റോക്കറ്റിന്റെ സഞ്ചാരപഥത്തിലുള്ള പ്രദേശങ്ങൾ. എന്നാൽ ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും യൂറോപ്പിലും ഭീഷണിയില്ല.
Read Also: ബംഗാളിൽ സ്ത്രീകൾ ബലാത്സംഗ ഭീഷണി നേരിടുന്നു, പോലീസ് സുരക്ഷയൊരുക്കുന്നില്ല: ദേശീയ വനിതാ കമ്മിഷൻ
ചൈന നിർമിക്കുന്ന ബഹിരാകാശ നിലയത്തിന്റെ ആദ്യഘട്ടവുമായാണ് ലോങ് മാർച്ച് 5ബി റോക്കറ്റ് വിക്ഷേപിച്ചത്. ചൈനയുടെ അശ്രദ്ധ കാരണമാണ് ഇപ്പോൾ ലോകരാജ്യങ്ങൾ ഭീതിയിലായിരിക്കുന്നതെന്നാണ് പൊതുവെ ഉയരുന്ന വിമർശനം. ഈ ആരോപണങ്ങളെല്ലാം ചൈന നിഷേധിക്കുകയാണ്. വിദേശ മാദ്ധ്യമങ്ങളുടെ പ്രചാരണങ്ങളിൽ വിശ്വസിക്കേണ്ടതില്ലെന്നും റോക്കറ്റിന്റെ അവശിഷ്ടം സമുദ്രത്തിൽ പതിക്കുമെന്നുമാണ് ചൈന വ്യക്തമാക്കുന്നത്.
റോക്കറ്റിന്റെ സഞ്ചാര പാത ചൈനീസ് ബഹിരാകാശ സംഘം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അടിയന്തര സാഹചര്യമുണ്ടെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ചൈനീസ് വൃത്തങ്ങൾ അറിയിച്ചു.
Read Also: കേരളത്തിലൂടെ സർവ്വീസ് നടത്തുന്ന 44 ട്രെയിനുകൾ കൂടി റദ്ദാക്കി; വിശദ വിവരങ്ങൾ അറിയാം
Post Your Comments