Latest NewsNewsIndia

ഉടമസ്ഥയുടെ ശവസംസ്‌കാര ചടങ്ങില്‍ നിന്നും മാറാതെ നായ; ഹൃദയസ്പര്‍ശിയായ കാഴ്ച

സൂററ്റ്: മനുഷ്യനും നായയും തമ്മിലുള്ള ബന്ധത്തെ കാണിക്കുന്ന വാര്‍ത്ത നേരത്തെയും പുറത്തു വന്നിരുന്നു. ഏതൊരു ദുരന്തം കഴിഞ്ഞാലും ഉറ്റവരെല്ലാം വിട്ടുപോയാലും അതൊന്നുമറിയാതെ ഉറ്റവരേയും നോക്കി നടക്കുന്നവരാണ് നായ്ക്കള്‍. അത്തരം കാഴ്ചകള്‍ വല്ലാതെ നൊമ്പരപ്പെടുത്തുന്നതാണ്. അത്തരത്തിലൊരു കാഴ്ചയാണ് സൂറത്തില്‍ നടന്നത്.

100 വയസുള്ള ജൈന സന്യാസിനി പീയൂഷ് വര്‍ഷ സാദ്വി മഹാരാജിന്റെ ശവസംസ്‌കാര ചടങ്ങിലാണ് നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി അവരുടെ വളര്‍ത്തുനായ മാറിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്, കുറച്ച് ആളുകളാണ് സന്യാസിനിയുടെ ശവസംസ്‌കാരത്തിനായി ഒത്തുകൂടിയത്. അവരോടൊപ്പം സാദ്വിയുടെ വളര്‍ത്തു നായയുമുണ്ടായിരുന്നു.

READ MORE: ലോക്ക് ഡൗണിന് ഇനി മണിക്കൂറുകള്‍ മാത്രം; നാട്ടിലേയ്ക്ക് മടങ്ങാനായി അതിര്‍ത്തികളില്‍ ആളുകളുടെ തിരക്ക്

ആദ്യം ആളുകള്‍ അകറ്റി നിര്‍ത്തിയെങ്കിലും നായ അവരുടെ മൃതദേഹത്തിനോട് ചേര്‍ന്ന് തന്നെ നടക്കുകയായിരുന്നു. വീട്ടില്‍ നിന്നും ശ്മശാനത്തിലേക്കുള്ള അഞ്ച് കിലോമീറ്റര്‍ ദൂരവും നായ അവരെ അനുഗമിച്ചു. അവിടെയെത്തിയിട്ടും മൃതദേഹം അഗ്നിയില്‍ വെക്കുന്നത് വരെ അതിനടുത്ത് തന്നെ നായ നിലയുറപ്പിച്ചിരുന്നു.

ഹൃദയസ്പര്‍ശിയായ ഈ കാഴ്ച ചിലര്‍ ഫോട്ടോയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. പലരും നായയെ ഇനി ആരു പരിപാലിക്കുമെന്ന ആശങ്ക പങ്കുവെച്ചു. ചിലര്‍ അടുത്തുള്ള താമസക്കാരോട് നായയ്ക്ക് പതിവായി ഭക്ഷണം നല്‍കാന്‍ അഭ്യര്‍ത്ഥിച്ചു. ആരെങ്കിലും ഇതിനെ ദത്തെടുക്കുമെന്ന് മറ്റ് ചിലര്‍ പ്രതികരിച്ചു.

READ MORE: ഇടവമാസ പൂജ; ശബരിമലയിൽ ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടാകില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button