Latest NewsKeralaNews

ലോക്ക് ഡൗണിന് ഇനി മണിക്കൂറുകള്‍ മാത്രം; നാട്ടിലേയ്ക്ക് മടങ്ങാനായി അതിര്‍ത്തികളില്‍ ആളുകളുടെ തിരക്ക്

വാഹനങ്ങളെല്ലാം തടഞ്ഞുനിര്‍ത്തി പോലീസ് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്

പാലക്കാട്: കേരളത്തില്‍ നാളെ മുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ തിരക്ക് വര്‍ധിക്കുന്നു. ലോക്ക് ഡൗണ്‍ നിലവില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വാളയാര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ നാട്ടിലേയ്ക്ക് മടങ്ങാനുള്ളവരുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്.

Also Read: കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അനുവദിച്ച നാല് ഓക്‌സിജൻ ജനറേറ്റർ പിഎസ്എ പ്ലാന്റുകളിൽ ആദ്യത്തേത് പ്രവർത്തനം തുടങ്ങി

ലോക്ക് ഡൗണ്‍ ആരംഭിക്കുന്നതിന് മുന്‍പായി ഇന്ന് തന്നെ നാട്ടിലേക്കെത്താനുള്ള ശ്രമത്തിലാണ് ആളുകള്‍. തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. വാഹനങ്ങളെല്ലാം തടഞ്ഞുനിര്‍ത്തി പോലീസ് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്. നാളെ മുതല്‍ കടത്തിവിടില്ലെന്ന മുന്നറിയിപ്പും പോലീസ് യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്.

നാട്ടിലേയ്ക്ക് മടങ്ങാനായി ആളുകളുടെ തിരക്ക് വര്‍ധിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ കെഎസ്ആര്‍ടി ഇന്ന് കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും. കോവിഡ് പരിശോധനയ്ക്ക് ശേഷമാണ് അതിര്‍ത്തിയില്‍ നിന്നും ആളുകളെ കടത്തിവിടുന്നത്. പാസുകള്‍ ഉള്ളവര്‍ക്ക് മാത്രമാണ് സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുന്നുള്ളൂ. പാസ് ഇല്ലാത്തവര്‍ക്ക് താത്ക്കാലിക പാസുകള്‍ ഏര്‍പ്പെടുത്താനുള്ള സജ്ജീകരണങ്ങള്‍ അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button