തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ട പശ്ചാത്തലത്തിൽ പൊതുനിരത്തുകളിലും കടകളിലും വ്യാപാരസ്ഥാപനങ്ങളിലും മറ്റും ഇന്ന് ഉണ്ടാകാവുന്ന തിരക്ക് പ്രോട്ടോകോൾ ലംഘനങ്ങൾ സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കും. അവശ്യസാധനങ്ങൾ വാങ്ങുന്നതിനും മറ്റും സ്വാഭാവികമായി ഉണ്ടാകാവുന്ന തിരക്ക് നിയന്ത്രിക്കാൻ അധികൃതർ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
മാസ്‌കിന്റെ ശരിയായ ഉപയോഗം, സാനിറ്റൈസറിന്റെ ലഭ്യത, സാമൂഹിക അകലം പാലിക്കൽ എന്നീ നിബന്ധനകളിൽ ഒരു തരത്തിലുമുള്ള ലംഘനവും അനുവദിക്കില്ല. രണ്ട് മീറ്റർ അകലം പാലിക്കാതെയും, സാനിറ്റൈസർ ലഭ്യമാക്കാതെയുമിരുന്നാൽ കടയുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത് തുടരും.
തിക്കും തിരക്കും ആൾക്കൂട്ടവും ഉണ്ടാകാതിരിക്കാൻ പരിശോധനകളും പട്രോളിങും ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു. നാളെ രാവിലെ ആറു മണി മുതൽ മെയ് 16 വരെയാണ് ലോക്ക് ഡൗൺ.
Post Your Comments