Latest NewsNewsInternational

യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക ക്ഷണിതാവ്

യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഇന്ത്യയെ ചേര്‍ത്തുനിര്‍ത്തും

ന്യൂഡല്‍ഹി : കോവിഡ് മഹാമാരിക്കിടെ മെയ് 08 ന് നടക്കുന്ന യൂറോപ്യന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രത്യേക ക്ഷണിതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ശ്രീ ചാള്‍സ് മിഷേലിന്റെ ക്ഷണപ്രകാരമാണ് മോദി യോഗത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയാണ്. നിലവില്‍ പോര്‍ച്ചുഗലാണ് യൂറോപ്യന്‍ യൂണിയന്റെ കൗണ്‍സിലിന്റെ അധ്യക്ഷപദത്തിലുള്ളത്.

Read Also : കേരളത്തിനുള്ള വാക്‌സിൻ കൃത്യമായി കേന്ദ്രം നൽകുന്നുണ്ടെന്ന് സമ്മതിച്ച് ഹൈക്കോടതി

യൂറോപ്യന്‍ യൂണിയനിലെ എല്ലാ 27 അംഗരാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാരുമൊത്തായിരിക്കും പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കുക . കോവിഡ് -19 മഹാമാരിയുമായി ബന്ധപ്പെട്ട ആരോഗ്യ പരിചരണ സഹകരണത്തെക്കുറിച്ച് നേതാക്കള്‍ അഭിപ്രായങ്ങള്‍ കൈമാറും. സുസ്ഥിരവും സമഗ്രവുമായ വളര്‍ച്ച പരിപോഷിപ്പിക്കുക , ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തല്‍ , ഉഭയകക്ഷി താത്പ്പര്യമുള്ള പ്രാദേശിക – ആഗോള പ്രശ്നങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചും നേതാക്കള്‍ ആശയങ്ങള്‍ കൈമാറും.

യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ എല്ലാ നേതാക്കളുമായി ചര്‍ച്ച ചെയ്യാനുള്ള അഭൂതപൂര്‍വമായ അവസരമാണിത് . 2020 ജൂലൈയില്‍ നടന്ന 15-ാമത് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്ക് ശേഷം ഉഭയ കക്ഷി ബന്ധത്തില്‍ ഗതിവേഗം സൃഷ്ടിക്കുന്ന ഒരു സുപ്രധാന രാഷ്ട്രീയ നാഴികക്കല്ല് കൂടിയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button