ബംഗളൂരു: കർണാടകയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് കർണാടകയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. മെയ് 24 വരെയാണ് ലോക്ക് ഡൗൺ.
Read Also: ആര്‍.എസ്.എസിനെ ഇനിയും വളരാൻ അനുവദിച്ചുകൂടാ : രമേശ് ചെന്നിത്തല
ദിവസങ്ങളായി തുടരുന്ന നിയന്ത്രണങ്ങൾ കർശനമാക്കിയതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് അവശ്യ സർവീസുകൾ ഒഴികെ മറ്റൊന്നും അനുവദിക്കില്ല. വ്യവസായശാലകൾ അടക്കം അടച്ചിടാനാണ് നിർദ്ദേശം. രാവിലെ 6 മണി മുതൽ 10 മണി വരെ മാത്രം അവശ്യ കടകൾ തുറക്കും.
കർണാടകയിൽ ഇന്ന് 48781 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 592 കൊവിഡ് മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. തലസ്ഥാന നഗരമായ ബംഗളൂരുവിൽ മാത്രം 21376 പേർക്കാണ് ഇന്ന് കോവിഡ് പോസ്റ്റീവായത്. 346 പേർക്കാണ് ഇന്ന് നഗരത്തിൽ കൊവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.
Read Also: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 6270 കേസുകൾ, മാസ്‌ക് ധരിക്കാത്തത് 22325 പേർ
Post Your Comments