
ആലപ്പുഴ: സംവിധായകന് ശ്രീകുമാര്‍ മേനോന് അറസ്റ്റില്‍. ആലപ്പുഴ സൗത്ത് പൊലീസാണ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തത്.സാമ്പത്തിക തട്ടിപ്പുകേസിലാണ് അറസ്റ്റിലായത്.ഒരു കോടി രൂപ ശ്രീവത്സം ഗ്രൂപ്പില്‍ നിന്ന് തട്ടിയെടുത്തുവെന്നാണ് കേസ്. ഇന്നലെ രാത്രി പാലക്കാട്ടെ വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്. സിനിമ നിര്‍മിക്കാമെന്ന പേരിലാണ് ശ്രീവത്സം ഗ്രൂപില്‍ നിന്നും ഇയാള്‍ സാമ്പത്തിക ഇടപാട് നടത്തിയത് . പല തവണ ബന്ധപ്പെട്ടിട്ടും വിവരമൊന്നും നല്കാന് ശ്രീകുമാര്‍ മേനോന് തയ്യാറായില്ല. ശ്രീവത്സം ഗ്രൂപ്പ് ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു
Also Read:ലോക്ക് ഡൗൺ ഇളവുകൾ എന്തൊക്കെ; അറിയാം വിശദ വിവരങ്ങൾ
കേസില്‍ ശ്രീകുമാര്‍ മേനോന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും കോടതി ഈ അപേക്ഷ തള്ളിയതോടെയാണ് അറസ്റ്റുണ്ടായത്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലുള്ള ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
ഒടിയന് എന്ന ചിത്രത്തിന് പുറമെ നിരവധി പരസ്യ ചിത്രങ്ങളുടെ സംവിധായകനാണ് ശ്രീകുമാര്‍ മേനോന്. നേരത്തേ നടി മഞ്ജു വാര്യര്‍ നല്കിയ പരാതിയില്‍ 2019 ല്‍ ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു മഞ്ജുവിന്റെ അന്നത്തെ പരാതി. ഒടിയൻ സിനിമയുടെ പരാജയവുമായി ബന്ധപ്പെട്ട് ഒരുപാട് വിനർശനങ്ങളും മറ്റും നേരിട്ടയാളാണ് ശ്രീകുമാര മേനോൻ
Post Your Comments