ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തിയുടെ സഹോദരി കോവിഡ് ബാധിച്ചു മരിച്ചു. വത്സല ശിവകുമാറാണ് ചിക്ക്മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ബാധിച്ചു മരിച്ചത്. 42 വയസായിരുന്നു. കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച വത്സല ശിവകുമാറിന് ശ്വാസകോശ അണുബാധയുണ്ടായിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
ഏപ്രിൽ 19ന് വേദയുടെ അമ്മയും കോവിഡ് ബാധിച്ചാണ് മരിച്ചത്. ഇതിന് പിന്നാലെ സഹോദരിക്കും കോവിഡ് ബാധിച്ചുവെന്നും എല്ലാവരും സഹോദരിക്കായി പ്രാർത്ഥിക്കണമെന്നും വേദ സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചിരുന്നു.
Post Your Comments