തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 6270 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1486 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 568 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 22325 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 31 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം സിറ്റിയിൽ 1,554 കേസുകൾ രജിസ്റ്റർ ചെയ്തു. 106 പേരാണ് അറസ്റ്റിലായത്. 24 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 78 കേസുകൾ രജിസ്റ്റർ ചെയ്യുകയും 47 പേർ അറസ്റ്റിലാകുകയും ചെയ്തു. കൊല്ലം റൂറലിൽ 430 കേസുകളും കൊല്ലം സിറ്റിയിൽ 2,916 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊല്ലം സിറ്റിയിലാണ് ഏറ്റവും അധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ):
തിരുവനന്തപുരം സിറ്റി – 1554, 106, 24
തിരുവനന്തപുരം റൂറൽ – 78, 47, 12
കൊല്ലം സിറ്റി – 2916, 375, 3
കൊല്ലം റൂറൽ – 430, 61, 0
പത്തനംതിട്ട – 81, 79, 4
ആലപ്പുഴ- 24, 10, 0
കോട്ടയം – 207, 208, 123
ഇടുക്കി – 152, 41, 6
എറണാകുളം സിറ്റി – 138, 87, 2
എറണാകുളം റൂറൽ – 285, 79, 309
Read Also: തട്ടുകടകൾ പ്രവർത്തിക്കരുത്; ഹോട്ടലുകൾക്ക് ഇളവ്; നിയന്ത്രണങ്ങൾ ഇങ്ങനെ
തൃശൂർ സിറ്റി – 158, 144, 39
തൃശൂർ റൂറൽ – 15, 19, 1
പാലക്കാട് – 15, 20, 10
മലപ്പുറം – 59, 57, 7
കോഴിക്കോട് സിറ്റി – 12, 12, 10
കോഴിക്കോട് റൂറൽ – 67, 82, 3
വയനാട് – 20, 0, 6
കണ്ണൂർ സിറ്റി – 40, 40, 0
കണ്ണൂർ റൂറൽ – 11, 11, 1
കാസർകോട് – 8, 8, 8
Post Your Comments