തിരുവനന്തപുരം : ബംഗാള്‍ ഇന്ത്യയിലല്ല പാകിസ്താനിലാണെന്ന് പറഞ്ഞ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടർക്കെതിരെ എന്ത് നടപടിയെടുത്തെന്ന് പൊതുസമൂഹത്തിനെ അറിയിക്കാൻ ഏഷ്യാനെറ്റ് തയ്യാറാകണമെന്ന് ബിജെപി.
Read Also : രാജ്യം അപകടാവസ്ഥയിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തുമായി രാഹുൽ ഗാന്ധി
ബംഗാൾ വിഭജനത്തിനെതിരെ സമരം ചെയ്ത് ബലിദാനികളായ ധീരദേശാഭിമാനികളെയും സ്വാതന്ത്ര്യസമര നായകരെയുമാണ് ഏഷ്യാനെറ്റ് അപമാനിച്ചത് . ഒരു ജനാധിപത്യ സമൂഹത്തിൽ ആരും ഒരിക്കലും പറയാൻ പാടില്ലാത്തതായ മനുഷ്യത്വരഹിതമായ വാക്കുകളാണ് അവർ പറഞ്ഞത്. നിങ്ങൾ സൗകര്യമുണ്ടെങ്കിൽ കണ്ടാൽ മതി ഞങ്ങൾ ഇങ്ങനെ തന്നെയാണെന്ന് വെല്ലുവിളിക്കുകയാണ് ആ റിപ്പോർട്ടർ. ഒരു മാദ്ധ്യമസ്ഥാപനവും ഒരിക്കലും ചെയ്യാൻ പാടില്ലാത്ത നീചമായ കാര്യമാണ് നിങ്ങൾ ചെയ്തത്. മലയാള മാദ്ധ്യമസ്ഥാപനങ്ങളെ രാജ്യദ്രോഹ ശക്തികൾ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണെന്ന ബിജെപിയുടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.- ബിജെപിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ബംഗാള്‍ അക്രമികളെ വെള്ളപൂശിയ ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോർട്ടറുടെ പ്രതികരണത്തിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് ഖേദപ്രകടനവുമായി ഏഷ്യാനെറ്റ് എത്തിയത്. തുടര്‍ന്ന് ചാനലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഖേദപ്രകടനം നടത്തി പോസ്റ്റ് ഇട്ടെങ്കിലും ഉടന്‍ തന്നെ പിന്‍വലിച്ചു.
Post Your Comments