CricketLatest NewsNewsSports

ഐപിഎൽ നടത്തിയില്ലെങ്കിൽ ബിസിസിഐയ്ക്ക് നഷ്ടം കോടികൾ: സൗരവ് ഗാംഗുലി

ഐപിഎൽ ഈ വർഷം നടത്തിയില്ലെങ്കിൽ ബിസിസിഐയ്ക്ക് വൻ നഷ്ടമുണ്ടാകുമെന്ന് പ്രസിഡന്റ് സൗരവ് ഗാംഗുലി. ഈ വർഷം തന്നെ ഐപിഎൽ നടത്താനുള്ള സാധ്യതകളാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2021 ടി20 ലോകകപ്പിന് മുമ്പ് ഐപിഎൽ നടത്താനാണ് ബിസിസിഐ ശ്രമിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു. മറ്റ് രാജ്യങ്ങളുമായി ഐപിഎൽ നടത്തുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ‘ഈ വർഷം ടൂർണമെന്റ് നടത്തിയില്ലെങ്കിൽ ബിസിസിഐയ്ക്ക് 2500 കോടിയുടെ നഷ്ടമുണ്ടാകും.

ഐപിഎൽ താൽക്കാലികമായി നിർത്തിയിട്ട് ദിവസങ്ങൾ മാത്രമേ ആവുന്നുള്ളൂ. ടൂർണമെന്റ് നടത്തുന്നതിനെക്കുറിച്ച് വൈകാതെ തീരുമാനമുണ്ടാകുമെന്നും ഗാംഗുലി പറഞ്ഞു. നേരത്തെ മെയ് 30നുള്ളിൽ പൂർത്തിയാവുന്ന രീതിയിലാണ് ഐപിഎൽ ക്രമീകരിച്ചിരുന്നത്. എന്നാൽ താരങ്ങൾക്ക് കോവിഡ് ബാധിച്ചതോടെ 29 മത്സരങ്ങൾക്ക് ശേഷം ടൂർണമെന്റ് താൽക്കാലികമായി നിർത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button