COVID 19KeralaNattuvarthaLatest NewsNewsIndia

കോവിഡ് അല്ലാത്ത മൃതദേഹങ്ങൾ വന്നാൽ ഒഴിവാക്കും, സംസ്കാരത്തിനു ബുക്ക്‌ ചെയ്ത് കാത്തു നിൽക്കേണ്ടത് കേരളത്തിൽ

തിരുവനന്തപുരം/ പാലക്കാട്: കേരളത്തിലും ശ്മശാനങ്ങളില്‍ സംസ്കാരത്തിന് കാത്തിരിപ്പ്. തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്കാരം നടത്താന്‍ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥയിലെത്തി. ശാന്തികവാടത്തില്‍ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയോളമായി. മാറനെല്ലൂരിലും സമാന സ്ഥിതിയാണ്. പാലക്കാട് ചന്ദ്രനഗര്‍ ശ്‌മശാനത്തില്‍ സംസ്കാരങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. വൈദ്യുതി ശ്മശാനത്തില്‍ പ്രതിദിനം ശരാശരി പത്തു മൃതദേഹങ്ങളാണ് ഇപ്പോള്‍ എത്തുന്നത്. കൊവിഡല്ലാത്ത മൃതദേഹങ്ങള്‍ ഒഴിവാക്കേണ്ടി വരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.

Also Read:കോവിഡ് തളർത്തില്ല: അ​ഞ്ച് കി​ലോ ഭ​ക്ഷ്യ​ധാ​ന്യം പ്രഖ്യാപിച്ച് മോദി സർക്കാർ

കോഴിക്കോട് ദിനം പ്രതി 15 മൃതദേഹങ്ങളാണ് ശ്മശാനത്തില്‍ എത്തുന്നത് ഇവിടെ നിലവില്‍ പ്രശ്നങ്ങളില്ല. കൂടുതല്‍ മൃതദേഹം എത്തുന്നതനുസരിച്ച്‌ ക്രമീകരണങ്ങള്‍ വരുത്തുന്നുണ്ട്. കോഴിക്കോട് വെസ്റ്റ് ഹില്‍ ശ്മശാനത്തിലും നിലവില്‍ പ്രശ്നങ്ങള്‍ ഇല്ല. ദിവസം ശരാശരി 17 മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ എത്തിക്കുന്നുണ്ട്. ഇതിനുള്ള സംവിധാനം ഇവിടെ ഉണ്ട്.

തൃശ്ശിരിലെ ലാലൂര്‍ ശ്മശാനത്തില്‍ ആശങ്കപ്പെടുന്ന തരത്തില്‍ തിരക്കില്ല. ദിവസം 8 മുതല്‍ 10 മൃതദേഹങ്ങള്‍ സംസ്കരിക്കുന്നു. എണ്ണം കൂടിയാല്‍ കാത്തിരിക്കുന്ന സ്ഥിതി വരും എന്ന് അധികൃതര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button