മുംബൈ: യുറേനിയം കൈവശം വെച്ചതിന് രണ്ടു പേർ അറസ്റ്റിൽ. മുംബൈയിലാണ് സംഭവം. താനെ സ്വദേശി ജിഗർ പാണ്ഡ്യ(27), മൻകുർദ് സ്വദേശി അബു താഹിർ അഫ്‌സൽ ഹുസൈൻ ചൗധരി(31) എന്നിവരാണ് അറസ്റ്റിലായത്. ഏഴ് കിലോയിലേറെ യുറേനിയം ഇവരിൽ നിന്നും പിടിച്ചെടുത്തു. ഏകദേശം 21.3 കോടി രൂപ വിലവരുന്ന യുറേനിയമാണ് പിടിച്ചെടുത്തത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read Also: പ്രതീക്ഷയർപ്പിച്ച് ലോകം; പ്രായമായവരിൽ ഫൈസർ വാക്‌സിൻ 95 ശതമാനം ഫലപ്രദമെന്ന് ഗവേഷകർ
യുറേനിയം വിൽക്കാനുള്ള ശ്രമത്തിനിടെയാണ് ജിഗർ പാണ്ഡ്യയെ ഭീകരവിരുദ്ധ സേന പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതോടെ നിർണായക വിവരങ്ങളാണ് ഭീകര വിരുദ്ധ സേനയ്ക്ക് ലഭിച്ചത്. അബു താഹിറാണ് യുറേനിയം വിതരണം ചെയ്യുന്നതെന്ന് മനസിലാക്കിയ സേന പിന്നീട് ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
പിടിച്ചെടുത്ത യുറേനിയം പരിശോധനയ്ക്കായി ബാബാ അറ്റോമിക് റിസർച്ച് സെന്ററിലേക്ക് അയച്ചിട്ടുണ്ട്. ഉയർന്ന റേഡിയോ ആക്ടീവുള്ള യുറേനിയം മനുഷ്യജീവന് ഏറെ അപകടകരമാണ്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി മെയ് 12 വരെ റിമാൻഡ് ചെയ്തു.
Post Your Comments