ഇൻഡോർ: ഹൈദരാബാദ് മൃഗശാലയിൽ എട്ട് സിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുൻകരുതൽ നടപടികൾ സ്വീകരിച്ച് ഇൻഡോർ മൃഗശാല അധികൃതർ. മൃഗശാലയിലെ കടുവകൾക്കും സിംഹങ്ങൾക്കും മാംസം വേവിച്ച് നൽകാനാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
മൃഗങ്ങൾക്ക് ഭക്ഷണം നൽകുമ്പോൾ ജീവനക്കാർ പിപിഇ കിറ്റ് ധരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഇൻഡോർ മൃഗശാലയുടെ ചുമതലയുള്ള ഡോ. ഉത്തം യാദവാണ് ഇക്കാര്യം അറിയിച്ചത്. മൃഗങ്ങളിൽ കോവിഡ് സ്ഥിരീകരിക്കുന്നത് ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
Read Also: കണ്ണൂരിൽ പാചക വാതക ടാങ്കർ മറിഞ്ഞു; പ്രദേശത്ത് നിന്നും ആളുകളെ മാറ്റിപാർപ്പിച്ചു
മൃഗശാലയിലെ മൃഗങ്ങൾക്ക് ഇപ്പോൾ വേവിച്ച മാംസമാണ് നൽകുന്നത്. കശാപ്പുകാർക്ക് ലഭിക്കുന്ന മൃഗങ്ങളുടെ സ്ഥിതിയെക്കുറിച്ച് മൃഗശാലയിലെ അധികൃതർക്ക് ഉറപ്പ് ഇല്ലാത്തതിനാലാണ് മാംസം വേവിച്ച് നൽകാൻ തീരുമാനിച്ചതെന്ന് അദ്ദേഹം അറിയിച്ചു.
മൃഗങ്ങൾക്ക് മാസം വിളമ്പുമ്പോൾ ജീവനക്കാർ പിപിഇ കിറ്റ് ധരിക്കും. മൃഗശാലയിലെ മറ്റ് വിഭാഗം ജീവനക്കാരെ മൃഗങ്ങളെ പരിപാലിക്കാൻ അനുവദിക്കില്ല. ദിവസവും കൂടും ചുറ്റുമതിലും ആവർത്തിച്ച് ശുചീകരിക്കും. എല്ലാ കൂടുകൾക്കും പുറത്ത് ബ്ലീച്ചിംഗ് പൗഡർ തളിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: 78,000 വർഷം പഴക്കം; മൂന്ന് വയസുള്ള കുട്ടിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി പുരാവസ്തു ഗവേഷകർ
Post Your Comments