Latest NewsCricketNewsSports

ഓസ്‌ട്രേലിയൻ സംഘം മാലിദ്വീപിലേക്ക് തിരിച്ചു

ഐപിഎല്ലിന്റെ ഭാഗമായിരുന്ന ഓസ്‌ട്രേലിയൻ കളിക്കാരും പരിശീലകരും സപ്പോർട്ട് സ്റ്റാഫും മാച്ച് ഒഫീഷ്യൽസും അടങ്ങുന്ന സംഘം മാലിദ്വീപിലേക്ക് തിരിച്ചു.ഇന്ത്യയിൽ നേരിട്ട് ഓസ്‌ട്രേലിയയിലേക്ക് പോകാൻ വിലക്കുള്ളതിനാലാണ് മാലിദ്വീപിലേക്ക് ഓസ്‌ട്രേലിയൻ സംഘം തിരിച്ചത്. യാത്രാവിലക്ക് നീങ്ങുന്നതുവരെ സംഘം മാലിദ്വീപിൽ തുടരും. വിലക്ക് ലംഘിച്ച് ഇന്ത്യയിൽ നിന്ന് നേരിട്ട് ഓസ്‌ട്രേലിയയിലെത്തുന്നതുവരെ ജയിലിലടക്കുമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഐപിഎല്ലിന്റെ ഭാഗമായിരുന്നവർക്ക് പ്രത്യേക ഇളവ് നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടില്ലെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡും കളിക്കാരുടെ അസോസിയേഷനും അറിയിച്ചു. ഈ സാഹചര്യങ്ങൾ മുൻനിർത്തിയാണ് വിലക്ക് നീങ്ങുന്നതുവരെ ഓസ്‌ട്രേലിയൻ സംഘത്തിന് മാലിദ്വീപിൽ തുടരേണ്ട സാഹചര്യം ഒരുക്കിയത്.

അതേസമയം, കോവിഡ് സ്ഥിരീകരിച്ച ചെന്നൈ സൂപ്പർ കിങ്‌സ് ടീം ബാറ്റിംഗ് പരിശീലകൻ മൈക് ഹസി ഇന്ത്യയിൽ തുടരും. ഹസിക്ക് നേരിയ രോഗലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും അദ്ദേഹം ചെന്നൈ സൂപ്പർ കിങ്സിന്റെ പരിചരണത്തിലാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button