Latest NewsNewsIndia

കൊവിഡ് നിമിഷങ്ങള്‍ക്കകം തിരിച്ചറിയാം, ജനങ്ങള്‍ക്ക് ആശ്വാസമായി റിലയന്‍സ്

കോടികള്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ ഇന്ത്യയില്‍

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ ആഞ്ഞടിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ റിലയന്‍സ്. ശ്വസനത്തിലൂടെ കൊവിഡിനെ തിരിച്ചറിയാനുള്ള സംവിധാനവുമായാണ് റിലയന്‍സ് രംഗത്തെത്തിയിരിക്കുന്നത്. ഇസ്രായേലിലെ സ്റ്റാര്‍ട്ടപ്പായ ബ്രീത്ത് ഓഫ് ഹെല്‍ത്ത് വികസിപ്പിച്ച സംവിധാനമാണ് ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചത്. ഉപകരണം സ്ഥാപിക്കാനും പരിശീലനം നല്‍കുന്നതിനും ഇസ്രായേല്‍ സംഘം ഉടന്‍ ഇന്ത്യയിലെത്തുമെന്നാണ് വിവരം.

Read Also : ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാം; ഇ സഞ്ജീവനി കോവിഡ് ഒ.പി ഇനി മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും

അഞ്ച് കോടി ഡോളറിന് നിരവധി ഉപകരണങ്ങളാണ് റിലയന്‍സ് വാങ്ങുന്നത്. മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് ടെസ്റ്റുകള്‍ നടത്തി അതിവേഗം കൊവിഡ് ബാധിതരെ കണ്ടെത്താന്‍ ഉപകരണം സഹായിക്കും. 95 ശതമാനം സൂക്ഷ്മതയോടെ പരിശോധനഫലം ലഭിക്കുകയും ചെയ്യുമെന്നാണ് അവര്‍ പറയുന്നത്.

പ്രാഥമികഘട്ടത്തില്‍തന്നെ ശ്വസനത്തിലൂടെ അതിവേഗം രോഗം തിരിച്ചറിയാന്‍ ഈ പുതിയ സംവിധാനത്തിലൂടെ കഴിയും. നിമിഷങ്ങള്‍ക്കകം റിപ്പോര്‍ട്ട് ലഭിക്കുമെന്നതാണ് പരിശോധനയുടെ ഗുണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button