Latest NewsNewsFootballSports

എത്ര ഫുട്ബോൾ കളിച്ചാലും തളരില്ല: ബ്രൂണൊ ഫെർണാണ്ടസ്

ബ്രൂണൊയ്ക്ക് വിശ്രമം നൽകണമെന്ന വാദങ്ങൾ ഉയരുന്നതിനിടെ മറുപടിയുമായി ബ്രൂണൊ ഫെർണാണ്ടസ്. എത്ര ഫുട്ബോൾ കളിച്ചാലും തളരില്ലെന്നും, പരിശീലകനോട് വിശ്രമം ആവശ്യപ്പെടുന്ന ആളല്ല താനെന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. ചെറുപ്പത്തിൽ ഒരു ദിവസം എട്ടു മണിക്കൂർ വരെ ഫുട്ബോൾ കളിച്ചാണ് വളർന്നത്. അത്തരത്തിലുള്ള തനിക്ക് മൂന്ന് ദിവസം കൂടുമ്പോൾ ഒരു മത്സരം കൊണ്ട് തൃപ്തിപ്പെടുത്താനാകില്ലെന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

‘മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു വലിയ ക്ലബാണ്. അപ്പോൾ എല്ലാ സീസണിലും 50ൽ കൂടുതൽ മത്സരങ്ങൾ കളിക്കാൻ തയ്യാറായി ഇരിക്കണം. അടുത്ത സീസണിലും കുറേ മത്സരങ്ങൾ കളിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത്’. ബ്രൂണൊ പറഞ്ഞു. ഈ വരുന്ന ആഴ്ചയിൽ ഏഴു ദിവസങ്ങൾക്കിടയിൽ നാലു മത്സരങ്ങളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button