കൊച്ചി; തെരഞ്ഞെടുപ്പ് തിരക്കുകൾ പൂർത്തിയായതിന് പിന്നാലെ ദിവസേനയുള്ള ഇന്ധന വർധന വീണ്ടും പുനഃരാരംഭിച്ചിരിക്കുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധനവുണ്ടായിരിക്കുന്നത്. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂടിയത്.
ഇതോടെ കൊച്ചിയിലെ പെട്രോൾ വില 91.15 ഉും ഡീസലിന് 87. 87 രൂപയുമായിരിക്കുന്നു. തിരുവനന്തപുരത്ത് പെട്രോളിന് 92.97ളും ഡീസലിന് 87.57 രൂപയുമായി ഉയർന്നു. കോഴിക്കോട് 91 രൂപ 36 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വാങ്ങാന്‍ 86 രൂപ 7 പൈസയും നല്‍കണം.
വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വര്‍ധിപ്പിച്ചു തുടങ്ങിയത്. 18 ദിവസത്തിന് ശേഷം ആദ്യമായാണ് ചൊവ്വാഴ്ട പെട്രോള്‍, ഡീസല്‍ വിലയിൽ വർധനവുണ്ടായത്.
Post Your Comments