ദൃശ്യം 2 ഹിന്ദി റീമേക്കിന്റെ അവകാശം ഏറ്റെടുത്തു എന്ന് അറിയിച്ചതിനു പിന്നാലെ കുമാര്‍ മങ്കതിന്‍റെ പനോരമ സ്റ്റുഡിയോസിനെതിരെ പരാതിയുമായി ദൃശ്യം ഒന്നാം ഭാഗത്തിന്‍റെ നിര്‍മ്മാണ പങ്കാളിയായ വിയാകോം 18. പനോരമ സ്റ്റുഡിയോസിന് മാത്രമായി തങ്ങളെ ഒഴിവാക്കി കൊണ്ട് ചിത്രം നിര്‍മിക്കാന്‍ നിയമപരമായി അവകാശമില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വിയാകോം പരാതിയുമായി രംഗത്തെത്തിയത്.
കുമാര്‍ മങ്കതുമായി ഇതേ കുറിച്ച് സംസാരിച്ചപ്പോള്‍ മതിയായ തീരുമാനത്തില്‍ എത്താത്തതിനാല്‍ കേസുമായി മുന്നോട്ടു പോവുകയാണെന്ന് വിയാകോം അറിയിച്ചു. ചിത്രത്തിന്‍റെ പകര്‍പ്പവകാശം ആധികാരികമായി തനിക്ക് ആണെന്നും ചിത്രത്തിന്‍റെ നിര്‍മ്മാണവുമായി മുന്നോട്ട് പോവാനാണ് തീരുമാനം എന്നാണു മങ്കത് അറിയിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ദൃശ്യം ഒന്നാം ഭാഗം ഹിന്ദിയില്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. അജയ് ദേവ്ഗന്‍ ,തബു , ശ്രിയ ശരന്‍ എന്നിവര്‍ മുഖ്യ വേഷത്തില്‍ അഭിനയിച്ച ചിത്രം നൂറു കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. അന്തരിച്ച സംവിധായകന്‍ നിഷികാന്ത് കമ്മത്ത് ആണ് ദൃശ്യം ഒന്നാം ഭാഗം സംവിധാനം ചെയ്തത്
Post Your Comments