ന്യൂഡല്‍ഹി: രക്ത ബാങ്കുകളില്‍ ക്ഷാമം ഉണ്ടായേക്കുമെന്ന ആശങ്കകള്‍ക്ക് വിരാമം. വാക്‌സിന്‍ എടുത്തവര്‍ക്ക് 14 ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നേരത്തെ, കോവിഡ് വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് ഒരു മാസത്തേയ്ക്ക് രക്തം ദാനം ചെയ്യാന്‍ കഴിയില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
മേയ് ഒന്ന് മുതല്‍ രാജ്യത്ത് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിച്ചിരുന്നു. വാക്‌സിന്‍ എടുക്കുന്നതിന് മുന്‍പ് എല്ലാവരും രക്തം ദാനം ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിദഗ്ധസമിതി യോഗം ചേര്‍ന്ന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയത്. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
ഇനി മുതല്‍ കോവിഡ് വാക്‌സിന്റെ ഓരോ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ് രക്തം ദാനം ചെയ്യാം. രക്തദാനത്തിനുള്ള മറ്റ് മാനദണ്ഡങ്ങളെല്ലാം പാലിക്കേണ്ടതുണ്ടെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതോടെ രക്ത ബാങ്കുകളിലേയ്ക്ക് കൂടുതല്‍ രക്തം ലഭിക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.
Post Your Comments