Latest NewsInternational

ട്രാക്ടറിന് കല്ല് തടസമായി: കർഷകൻ എടുത്തു മാറ്റിയത് രണ്ട് രാജ്യങ്ങളുടെ അതിര്‍ത്തി അടയാളപ്പെടുത്തിയ കല്ല്

ഈ നീക്കം സ്വകാര്യ ഭൂവുടമകളെയും അയല്‍രാജ്യങ്ങളെയും ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു

ബെല്‍ജിയം: ഇവിടെയുള്ള ഒരു കര്‍ഷകന്‍ അശ്രദ്ധ മൂലം തന്റെ രാജ്യവും ഫ്രാന്‍സും തമ്മിലുള്ള അതിര്‍ത്തിയില്‍ മാറ്റം വരുത്തി. ഒരു ട്രാക്റ്റര്‍ ഓടിക്കവെ ഒരു വലിയ കല്ല് അദ്ദേഹത്തിന്റെ വഴി തടസപ്പെടുത്തുകയും ഉടന്‍ തന്നെ ആ കല്ല് അവിടെ നിന്ന് നീക്കം ചെയ്യുകയുമായിരുന്നു എന്ന് ബി ബി സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആ കല്ലിന്റെ സ്ഥാനം മാറിയിരിക്കുന്നത് അടുത്തിടെ ആ വനപ്രദേശത്തുകൂടി നടക്കുകയായിരുന്ന ഒരു വ്യക്തിയുടെ ശ്രദ്ധയില്‍പ്പെട്ടു. ചരിത്രത്തില്‍ താത്പര്യം ഉണ്ടായിരുന്ന ആ വ്യക്തിയ്ക്ക് അത് വെറുമൊരു കല്ലെന്നുംരണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി അടയാളപ്പെടുത്തുന്ന കല്ലാണെന്നും അറിയാമായിരുന്നു. ഏതാണ്ട് ബെല്‍ജിയത്തിന് കൂടുതല്‍ ഭൂമി ലഭിക്കുന്ന വിധത്തില്‍ 7.5 അടി ദൂരത്തേക്കാണ് ആ കല്ല് ഇപ്പോള്‍ മാറ്റിയിരുന്നത്.

“അദ്ദേഹം ബെല്‍ജിയത്തിന്റെ വലിപ്പം കൂട്ടുകയുംഫ്രാന്‍സിന്റെ വലിപ്പം കുറയ്ക്കുകയുംചെയ്തു. അതൊട്ടും നല്ലൊരു ആശയമല്ല”, ബെല്‍ജിയത്തിലെ എര്‍ക്വലൈന്‍സ് എന്ന ഗ്രാമത്തിലെ മേയര്‍ ഡേവിഡ് ലവൗക്സ് ഫ്രഞ്ച് ടി വി ചാനല്‍ ടി എഫ് ഐയോട് പറഞ്ഞു. ഈ നീക്കം സ്വകാര്യ ഭൂവുടമകളെയും അയല്‍രാജ്യങ്ങളെയും ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ബെല്‍ജിയത്തിലെയും ഫ്രാന്‍സിലെയും ജനങ്ങള്‍ക്ക് ചിരിക്കാനുള്ള വകയാണ്‌ഈ സംഭവം സമ്മാനിച്ചത്.

ബെല്‍ജിയന്‍ അധികൃതര്‍ ആ കര്‍ഷകനെ ബന്ധപ്പെടാനും കല്ല് തിരികെ വെയ്ക്കാന്‍ ആവശ്യപ്പെടാനും ആലോചിക്കുന്നുണ്ട്. പക്ഷെ അദ്ദേഹം അതിന് വിസമ്മതിച്ചാല്‍ ബെല്‍ജിയന്‍ വിദേശകാര്യ മന്ത്രാലയത്തിന് ഒരു ഫ്രാന്‍കോ-ബെല്‍ജിയന്‍ ബോര്‍ഡര്‍ കമ്മീഷന്‍ രൂപീകരിക്കേണ്ടി വരും. അങ്ങനെയൊരു സംഭവം 1930-നു ശേഷം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. അധികൃതരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ആ കര്‍ഷകന്‍ നിയമ നടപടി നേരിടേണ്ടി വരും.

“അദ്ദേഹം നല്ല ഇച്ഛാശക്തി പ്രകടിപ്പിക്കുകയാണെങ്കില്‍ യാതൊരു പ്രശ്നവുമില്ല. വളരെ രമ്യമായിഞങ്ങള്‍ ഈ പ്രശ്നം പരിഹരിക്കും”, ലവൗക്സ് ബെല്‍ജിയന്‍ വാര്‍ത്താ വെബ്‌സൈറ്റ് ആയ സുഡിന്‍ഫോയോട് പ്രതികരിച്ചു. രാജ്യാന്തര തലത്തില്‍ കോളിളക്കം ഉണ്ടാക്കാതെ അതിര്‍ത്തിയ്ക്ക് ഇരു വശത്തുമുള്ള രാജ്യങ്ങള്‍ പുഞ്ചിരിയോടെയാണ്‌ഈ സംഭവത്തോട് പ്രതികരിക്കുന്നത് .

വാട്ടര്‍ലൂവിലെ നെപ്പോളിയന്റെ പരാജയത്തിന്ശേഷം 1820-ല്‍ ഉണ്ടാക്കിയ ഉടമ്പടിയിലൂടെയാണ് ബെല്‍ജിയവും ഫ്രാന്‍സും തമ്മില്‍ 390 മൈല്‍ നീളമുള്ള അതിര്‍ത്തി നിര്‍ണയിച്ചത്. 1819-ല്‍ ആദ്യമായി അതിര്‍ത്തി തീരുമാനിച്ച സമയത്താണ് അതിര്‍ത്തിയില്‍ ഈ കല്ലുകള്‍ വെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button