KeralaLatest NewsNews

ഇനി മുരളിയും ചെന്നിത്തലയും നിയമസഭ കാണില്ലന്ന് ബിജെപി മൗനമായി ചിന്തിച്ചാല്‍ കാണില്ലെന്ന് ഉറപ്പാണ്; ബി ഗോപാലകൃഷ്ണന്‍

തൃശ്ശൂര്‍ : കേരളത്തിലെ ബിജെപിയുടെ അക്കൗണ്ട് കോൺഗ്രസ് പൂട്ടിച്ചെന്ന കെ. മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍. ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കാനുള്ള ത്രാണി അദ്ദേഹത്തിന്റെ താക്കോലിന് ഇല്ളെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

പത്തല്ല പതിനാറ് വര്‍ഷം കഴിഞ്ഞാലും ക്രെയിന്‍ എടുത്ത് പൊന്തിച്ചാലും കോണ്‍ഗ്രസ്സ് ഇനി പൊന്തില്ല. മാത്രമല്ല കോണ്‍ഗ്രസ്സും കെ. മുരളീധരനും രക്ഷപ്പെടാനും പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ. മുരളീധരന്‍ നേമത്ത് മത്സരിച്ചത് ജയിക്കാനായിരുന്നില്ല കുമ്മനത്തിനെ തോല്‍പ്പിക്കാനായിരുന്നുവെന്ന് മുരളീധരനും ചെന്നിത്തലയും ഒരുപോലെ പറഞ്ഞു. വീമ്പിളക്കുന്ന മുരളീധരനും ചെന്നിത്തലയും ഒന്ന് ഉറപ്പിച്ചോളൂ, 12 ശതമാനം വോട്ടുള്ള ബിജെപിക്കും ഇതല്ലാം സാദ്ധ്യമാകും. മേലാല്‍ മുരളിയും ചെന്നിത്തലയും നിയമസഭ കാണില്ലന്ന് മൗനമായി ബിജെപി ഒന്ന് ചിന്തിച്ചാല്‍ കാണില്ലെന്ന് ഉറപ്പാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Read Also  :  ‘കോവിഡ് പ്രതിരോധത്തിന് മുൻഗണന, രാഷ്ട്രീയ അക്രമത്തിനെതിരായ നടപടികൾ പിന്നീട്’; മമത ബാനർജി

ഇന്ത്യ മുഴുവന്‍ കോണ്‍ഗ്രസ്സിന്റെ അക്കൗണ്ട് പൂട്ടിയിരിക്കുമ്പോഴാണ് കേരളത്തിലെ ഒരു സീറ്റ് പൂട്ടിച്ചു എന്ന് പറഞ്ഞ് ഇവര്‍ അര്‍മാദിക്കുന്നത്. കാലം കണക്ക് പറയാനുള്ളതാണ്. കോണ്‍ഗ്രസ്സിനെ പടി അടച്ച് പിണ്ഡം വെച്ച ഇന്ത്യയില്‍ ഒരു സംസ്ഥാനം കൂടി എന്നതാണ് യഥാര്‍ത്ഥ രാഷ്ട്രീയമെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button