KeralaLatest NewsNews

സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ആരേയും സമീപിച്ചിട്ടില്ല, മകളെ നോമിനേറ്റ് ചെയ്തത് യോഗ്യതയുടെ അടിസ്ഥാനത്തില്‍

വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തിന് മറുപടിയുമായി സുകുമാരന്‍ നായര്‍

ആലപ്പുഴ: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മകള്‍ ഡോ സുജാത എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ സ്ഥാനം രാജിവച്ചു. എസ.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് ഡോ സുജാതയുടെ രാജി. മകള്‍ക്ക് സിന്‍ഡിക്കേറ്റ് സ്ഥാനം കൊടുത്തിട്ടും എന്‍.എസ്.എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്ത് കുത്തിയെന്നായിരുന്നു വെളളാപ്പളളി കുറ്റപ്പെടുത്തിയത്.

അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞു. മകള്‍ രാജിവെച്ച വിവരം അദ്ദേഹം തന്നെയാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷമായി സുജാത സിന്‍ഡിക്കേറ്റ് മെമ്പര്‍ സ്ഥാനത്ത് പ്രവര്‍ത്തിക്കുകയാണ്. ആദ്യം യു.ഡി.എഫും പിന്നീട് എല്‍.ഡി. എഫുമാണ് സുജാതയെ നോമിനേറ്റ് ചെയ്തത്. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നോമിനേറ്റ് ചെയ്തതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

താനോ മകളോ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ആരേയും സമീപിച്ചിട്ടില്ല. മൂന്ന് വര്‍ഷം ഇനിയും കാലാവധിയുണ്ടെന്നും എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ സുജാത രാജിവയ്ക്കുകയാണെന്നും സുകുമാരന്‍ നായര്‍ വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button