തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ച 73,38,806 വാക്‌സിന്‍ ഡോസുകള്‍ കൊണ്ട് 74,26,164 ഡോസുകളുടെ കുത്തിവയ്പ്പ് നടത്തിയ ആരോഗ്യപ്രവര്‍ത്തകരെയും നഴ്‌സുമാരെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ വയലുകളിലെ വെയ്‌സ്റ്റേജ് ഫാക്ടര്‍(സിറിഞ്ചില്‍ നിറയ്ക്കുമ്പോള്‍ നഷ്ടമാകുന്ന ചെറിയൊരു ശതമാനം വാക്‌സിന്‍) കൂടി ഉപയോഗിച്ചുകൊണ്ടാണ് ലഭിച്ചതിലും കൂടുതല്‍ ഡോസുകള്‍ നല്‍കാന്‍ സാധിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ അതിരറ്റ കാര്യക്ഷമതയാണ് ഇതിനു കാരണമായതെന്നും ഇക്കാര്യത്തില്‍ നാം അവരെ ഹൃദയം നിറഞ്ഞ് പ്രശംസിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.
Read Also : ആരോഗ്യമന്ത്രിയെ കാണാനില്ലെന്ന് കോൺഗ്രസ്; കണ്ടെത്താൻ സഹായിക്കുന്നവർക്ക് 11000 രൂപ ഇനാം
സംസ്ഥാനത്ത് 4.75 ലക്ഷം ഡോസ് വാക്സിന്‍ കൂടി എത്തി. ഇന്ന് രാവിലെ 75,000 ഡോസ് കൊവാക്സിനും, രാത്രിയില്‍ നാല് ലക്ഷം ഡോസ് കൊവിഷീല്‍ഡും എത്തി. ബുധനാഴ്ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മേഖലകളിലേക്കുള്ള വാക്സിന്‍ വിതരണം ചെയ്യും. രണ്ട് ലക്ഷമായി സംസ്ഥാനത്തെ ആകെ വാക്സിന്‍ സ്റ്റോക്ക് കുറഞ്ഞിരിക്കുമ്പോള്‍ ആണ് ഇപ്പോള്‍ കൂടുതല്‍ വാക്സിനുകള്‍ എത്തിയിരിക്കുന്നത്.
Post Your Comments