KeralaLatest NewsNews

കേരളത്തില്‍ ആശങ്കയായി കോവിഡ് പടരുന്നു; ആകെ മരണം 5,500 കടന്നു

മരണ സംഖ്യ 57ലേയ്ക്ക് ഉയര്‍ന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കിയിരിക്കുകയാണ്

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ആശങ്കയായി മരണ നിരക്ക് ഉയരുന്നു. കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇന്ന് ആദ്യമായി പ്രതിദിന മരണ സംഖ്യ 50 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 57 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

Also Read: ‘വിശക്കുന്നവന് അന്നം കൊടുത്തത് ഇടത് തരംഗത്തിന് കാരണമായി’; മുഖ്യമന്ത്രിയെ പ്രശംസിച്ച് ഫിറോസ് കുന്നുംപറമ്പിൽ

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മരണനിരക്ക് 40ന് മുകളിലായിരുന്നു. ഒരു ഘട്ടത്തില്‍ 49 വരെ എത്തിയെങ്കിലും മരണ സംഖ്യ 57ലേയ്ക്ക് ഉയര്‍ന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചരുടെ എണ്ണം 5,500 കടന്നു. 5,507 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. അനൗദ്യോഗികമായ കണക്കുകള്‍ പ്രകാരം കേരളത്തിലെ മരണ സംഖ്യ ഇതിനും മുകളിലാണെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനത്ത് 3,56,872 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 13,29,257 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. വിവിധ ജില്ലകളിലായി 7,59,744 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,31,629 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,115 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3253 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button