Latest NewsKeralaNewsBusiness

സ്വർണ്ണവിലയിൽ വീണ്ടും വർധനവ്; ഇന്നത്തെ സ്വർണ്ണ നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 35,360 രൂപയായി. ഗ്രാമിന് 20 രൂപയും വർധിച്ചിട്ടുണ്ട്. 4,420 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

Read Also: മാദ്ധ്യമപ്രവർത്തകനും ചലച്ചിത്ര നിരൂപകനുമായ രാജീവ് മസന്തിന്റെ ആരോഗ്യ നില ഗുരുതരം

ഇന്നലെയും സ്വർണ്ണവിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. 160 രൂപയുടെ വർധനവാണ് ഇന്നലെയുണ്ടായത്. പവന് 35,200 രൂപയും ഗ്രാമിന് 4,400 രൂപയുമായിരുന്നു ഇന്നലത്തെ വില. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,789.07 ഡോളറാണ് ആഗോള വിപണിയിലെ വില.

കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടർന്ന് രാജ്യാന്തര സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ച സ്വർണ്ണ വിപണിയിൽ പ്രതിഫലിക്കുന്നുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

Read Also: ആരോഗ്യ പ്രവർത്തകർക്ക് ശക്തമായ പിന്തുണയുമായി ജമ്മു കശ്മീർ ഭരണകൂടം; ശമ്പളത്തിന് പുറമെ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button