Latest NewsKeralaNattuvarthaNews

‘വികസന പ്രവർത്തനങ്ങളിൽ സഹായം വേണം’; ഷാഫി പറമ്പിലിന്റെ അഭ്യർത്ഥനയ്ക്ക് സഹായ വാഗ്ദാനം നൽകി മെട്രോമാൻ

പാലക്കാടിന്റെ സമഗ്രമായ അടിസ്ഥാന വികസനമാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് : നിയുക്ത കോൺഗ്രസ് എം.എൽ.എ ഷാഫി പറമ്പിൽ ഫലപ്രഖ്യാപനത്തിന് ശേഷം വികസന പ്രവർത്തനങ്ങളിൽ സഹായം അഭ്യർത്ഥിച്ച് വിളിച്ചതായും, താൻ സഹായ വാഗ്ദാനം നൽകിയതായും മെട്രോമാൻ ഇ. ശ്രീധരൻ വ്യക്തമാക്കി. ഫലപ്രഖ്യാപനത്തിന് പിന്നാലെ ശ്രീധരനെ വിളിച്ച് പിന്തുണ ആവശ്യപ്പെട്ടതായി ഷാഫി പറമ്പിലും അറിയിച്ചിരുന്നു. ‘ഷാഫി പറമ്പിൽ തന്നെ ഫോണിൽ വിളിച്ചിരുന്നു. വികസന പ്രവർത്തനങ്ങളെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടു’ ഇ. ശ്രീധരൻ പറഞ്ഞു.

ജയിച്ചാലും, പരാജയപ്പെട്ടാലും പാലക്കാടിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും, ഇനിയങ്ങോട്ട് അതിനായിരിക്കും പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. പാലക്കാടിന്റെ സമഗ്രമായ അടിസ്ഥാന വികസനമാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

‘പരാജയത്തിൽ ആരോടും പരാതിയോ പരിഭവമോ ഇല്ല. ആരെയും കുറ്റപ്പെടുത്തുന്നില്ല. സംഘടനയിലെ എല്ലാവരും നന്നായിട്ട് പ്രവർത്തിച്ചു. ജയവും തോൽവിയും എല്ലായ്‌പ്പോഴും ഒരുപോലെ കണ്ടാണ് ശീലം. അതുകൊണ്ടു തന്നെ ഭൂരിപക്ഷം ഉയർന്നപ്പോൾ അമിതമായി സന്തോഷിക്കുകയോ, താഴ്ന്നപ്പോൾ നിരാശപ്പെടുകയോ ചെയ്തില്ല’. ഇ. ശ്രീധരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button