തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശങ്കാജനകമായ സാഹചര്യത്തിലെന്ന് ആരോഗ്യ വിദഗ്ദർ. കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷത്തിലേക്ക് എത്താൻ വേണ്ടിവന്നത് അഞ്ച് ദിവസം മാത്രം. രോഗബാധിതരുടെ എണ്ണം ഇരട്ടിപ്പിക്കുന്ന സമയം 5 ദിവസമായി കുറഞ്ഞത് ആശങ്ക വർധിപ്പിക്കുന്നു എന്ന് വിദഗ്ധർ പറയുന്നു.
ഈ നില തുടർന്നാൽ പ്രതിദിന രോഗികളുടെ എണ്ണവും ചികിത്സയിലുള്ള രോഗികളുടെ എണ്ണവും 10 ദിവസം കൊണ്ട് ഇരട്ടിയിലധികം ആകുമെന്നാണ് നിരീക്ഷണം.
ഭാര്യയോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ രണ്ട് വയസുള്ള മകനെ 18 ലക്ഷത്തിന് വിറ്റ് ഒരു പിതാവ്
സംസ്ഥാനത്ത് മാർച്ച 25ന് 2,18,893 കോവിഡ് രോഗികളാണ് ഉണ്ടായിരുന്നത്. അഞ്ച് ദിവസത്തിന് ശേഷം രോഗികളുടെ എണ്ണം 303733 എത്തി. നിലവിൽ 28 നിൽക്കുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ന് മുകളിൽ പോയേക്കാമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. നിലവിൽ സംസ്ഥാനത്ത് 1952 രോഗികൾ ഐസിയുവിലും 722 രോഗികൾ വെന്റിലേറ്ററിലുമായുണ്ട്.
അതേസമയം, രാജ്യത്തെ പ്രതിദിന കോവിഡ് രോഗികൾ മൂന്നരലക്ഷത്തിനു മുകളിൽ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,57,229 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,02,82,833 ആയി. തിങ്കളാഴ്ച മാത്രം 3,449 പേർ മരിച്ചു. ഇതോടെ മരണസംഖ്യ 2,22,408 പേരായി ഉയർന്നു.
Post Your Comments