ചെന്നൈ: മഹാത്മ ഗാന്ധിയുടെ അവസാന പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന വി. കല്യാണം അന്തരിച്ചു. 99 വയസായിരുന്നു. മകള്‍ നളിനിയാണ് കല്യാണത്തിന്റെ മരണ വാര്‍ത്ത അറിയിച്ചത്. ചെന്നൈയിലെ പടൂരിലുള്ള സ്വവസതിയില്‍ ഇന്ന് വൈകീട്ടോടെയായിരുന്നു അന്ത്യം. നാളെ ഉച്ചയ്ക്ക് ബസന്ത് നഗര്‍ ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
1922 ഓഗസ്റ്റ് 15ന് ഷിംലയിലായിരുന്നു കല്യാണത്തിന്റെ ജനനം. 1944 മുതല്‍ 1948 വരെ ഗാന്ധിജിക്ക് ഒപ്പം പ്രവര്‍ത്തിച്ചിരുന്നതായി കല്യാണത്തിന്റെ ജീവചരിത്രകാരന്‍ കുമാരി എസ് നീലകണ്ഠന്‍ വ്യക്തമാക്കിയിട്ടുണ്ട്. 1948 ജനുവരി 30ന് ഗാന്ധിജി കൊല്ലപ്പെടുമ്പോള്‍ കല്യാണം ഒപ്പമുണ്ടായിരുന്നു. നാലു വര്‍ഷമാണ് കല്യാണം ഗാന്ധിജിക്ക് ഒപ്പമുണ്ടായിരുന്നത്.
Post Your Comments