ഛര്‍ദ്ദിക്കുക മറ്റ് ആളുകളുടെ ഛര്‍ദി കാണുമ്പോളുള്ള ഭയം ഇതൊക്കെയാണ് എമെറ്റോഫോബിയ. ഛര്‍ദ്ദിയോടുള്ള ഉത്കണ്ഠ, പേടി തുടങ്ങിയ വികാരങ്ങള്‍. ചില ആളുകളില്‍ ഇത് വളരെ കൂടുതലായിരിക്കും. അവരുടെ ജീവിത രീതിയെ തന്നെ മോശമായി ബാധിക്കുന്നതാണ് എമെറ്റോഫോബിയ.
ഒരു പതിറ്റാണ്ടിലേറെയായി എമെറ്റോഫോബിയയുമായി പോരാടിയ ഒരാളാണ് എമ്മ ഡേവിസ് എന്ന 35 കാരി. ഛര്‍ദ്ദിയോടുള്ള തീവ്രമായ ഭയം കാരണം, ആറ് വര്‍ഷമായി അവള്‍ വീട് വിട്ട് പുറത്തിറങ്ങിയിട്ടില്ല. വീട്ടിലാണെങ്കിലും താന്‍ പലപ്പോഴും പാനിക് അറ്റാക്കിന് വിധേയയാവുകയാണ് ഈ ഭയം കാരണം. ഇത്തരത്തിലുള്ള രോഗമോ അതിനോടുള്ള ഭയമോ കാരണം ജീവിതം തന്നെ വെറുത്തു പോകുന്നവരുണ്ടെന്ന് എമ്മ പറയുന്നു.
”വിഷാദം എന്നെ വല്ലാതെ ബാധിച്ചു, ഞാന്‍ എന്റെ മുറിയില്‍ നിന്ന് പുറത്തുപോകുന്നില്ല. എനിക്ക് പുറത്തു പോകാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എന്റെ ജീവിതം മാറിപ്പോയി – ഓരോ മിനിറ്റിലും താന്‍ ഇതിനെ കുറിച്ച് ആലോചിക്കുന്നു. അതെന്റെ ഓരോ ദിവസങ്ങളേയും ബാധിക്കുന്നുവെന്ന് രണ്ട് കുട്ടികളുടെ അമ്മയായ യുവതി പറയുന്നു.
ഏകദേശം 12 വര്‍ഷം മുമ്പാണ് എമ്മയുടെ ഛര്‍ദ്ദിയോടുള്ള ഈ ഭയം അങ്ങേയറ്റത്തെ നിലയിലെത്തിയത്. ചെറുപ്പം മുതലേ ഛര്‍ദ്ദി പേടിയായിരുന്നെങ്കിലും അങ്ങേയറ്റം എത്തുന്നത് അപ്പോഴായിരുന്നു.
‘ജോലിസ്ഥലത്ത് വെച്ച് എനിക്ക് പാനിക് അറ്റാക്കുകളുണ്ടായി തുടങ്ങി. ഇത് എന്നെ അല്‍പ്പം ഭയപ്പെടുത്തി, ജോലിസ്ഥലത്തേക്കുള്ള ബസ്സിലും എനിക്ക് അസുഖം തോന്നിയതിനാല്‍. ജോലിയില്‍ നിന്ന് പുറത്തുപോകേണ്ടിവന്നു. കാലക്രമേണ കാര്യങ്ങള്‍ കൂടുതല്‍ വഷളായി, ഒരു ദിവസം ആറ് പാനിക് അറ്റാക്കുകള്‍ വരെ നേരിട്ടെന്ന് എമ്മ പറയുന്നു. തന്റെ അവസ്ഥ മാറുന്നതിന് വേണ്ടി പല വിധത്തിലുള്ള ചികിത്സ നടത്തി. വിവിധ തരത്തിലുള്ള തെറാപ്പിയും സൈക്കോതെറാപ്പിയും നടത്തിയെങ്കിലും ഒന്നും ഇതുവരെ ഫലം കണ്ടില്ലെന്ന് 35കാരി പറയുന്നു.
Post Your Comments