![](/wp-content/uploads/2021/05/jesla.jpg)
തവനൂരിലെ ഫിറോസ് കുന്നംപറമ്പിലിന്റെ പരാജയം സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള ആഹ്ലാദങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ബന്ധുനിയമന വിവാദത്തിൽ കെ ടി ജലീൽ കുടുങ്ങിക്കിടന്നെങ്കിലും വലിയ കള്ളനെക്കാൾ നല്ലത് ചെറിയ കള്ളൻ തന്നെയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
സോഷ്യൽ മീഡിയയിൽ ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച ജസ്‌ല മാടശ്ശേരിയ്ക്ക് ഇപ്പോൾ ഫിറോസിന്റെ തോൽവിയിൽ അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടാണ് ഇപ്പോൾ പലരും രംഗത്തു വരുന്നത്. ഫിറോസ് കുന്നംപറമ്പിലിന്റെ ചാരിറ്റി തട്ടിപ്പുകളെ കുറിച്ച് എന്ന പേരിൽ ജസ്‌ല നടത്തിയ ലൈവുകളൊക്കെ സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരുന്നത്.
അന്ന് വേശ്യകൾ എന്ന് വിളിച്ച് ഫിറോസ് ജസ്ലയെ അടക്കം അധിക്ഷേപിച്ചിരുന്നു. ഫിറോസ് ന്റെ സൈബർ ഗുണ്ടകളുടെ ആക്രമണങ്ങളും തുടർന്ന് ജസ്ലയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നു.
ഫിറോസ് തോറ്റതോടെ ജസ്ലയോട് സന്തോഷം പങ്കുവച്ചും മറ്റുമാണ് സോഷ്യൽ മീഡിയകൾ ഇപ്പോൾ തരംഗമാകുന്നത്. ഇരകൾക്കൊപ്പമാണ് എപ്പോഴും മനുഷ്യരും സമൂഹവും എന്നതിന്റെ തെളിവാണ് ഈ ട്രെൻഡിംഗ് പോസ്റ്റുകളും കമന്റുകളും.
Post Your Comments